ഇന്ത്യൻ ടെക്ക് വിപണി പിടിക്കാൻ ഗൂഗിളും; 'ആപ്പിൾ' മാതൃകയിൽ ഇന്ത്യയിൽ സ്റ്റോർ തുറക്കാൻ തീരുമാനം

സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് നിർണായ തീരുമാനവുമായി ഗൂഗിൾ രംഗത്ത്. രാജ്യത്ത് തങ്ങളുടെ ഉത്പന്നങ്ങൾക്കായുള ആദ്യത്തെ റീടെയിൽ സ്റ്റോർ തുറക്കാൻ ഗൂഗിൾ തീരുമാനിച്ചു. ആപ്പിളിന്റെ മാതൃകയിൽ സ്റ്റോർ തുറക്കാനാണ് തീരുമാനം.

ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് ഔട്ലെറ്റ് തുറക്കാനായി ഗൂഗിൾ കണ്ടുവെച്ചിട്ടുള്ളത്. യുഎസിന് പുറത്തുള്ള ആദ്യത്തെ ഗൂഗിൾ ഔട്ലെറ്റ് ആകും ഇവ. ഇന്ത്യൻ ടെക്ക് വിപണി നിരവധി സാധ്യതകളുടേതാണെന്ന് കണ്ട്, രാജ്യത്ത് 10 ബില്യൺ ഡോളറുടെ നിക്ഷേപം കൊണ്ടുവരാൻ ഗൂഗിൾ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഗൂഗിൾ ഇന്ത്യയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റ്‌ സ്ഥാപിക്കുന്നത്.

Also Read:

Business
ഇന്ത്യക്കാരുടെ കീശ ചോരുന്ന വഴി പറഞ്ഞ് റിപ്പോർട്ട്; വരുമാനത്തിൻ്റെ മൂന്നിലൊന്നും പോകുന്നത് ഇഎംഐ ആയി

ഗൂഗിളിന്റെ പിക്സൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡുകൾ എന്നിവയെല്ലാമാണ് ഔട്ട്‌ലെറ്റിൽ ഉണ്ടാകുക. രാജ്യത്തെ നിരവധി സ്റ്റോറുകൾ തുറന്ന് വലിയ രീതിയിൽ ലാഭം നേടിയ ആപ്പിളിന്റെ അതെ സ്ട്രാറ്റജിയാണ് ഗൂഗിളും കടമെടുക്കുന്നത്. നിലവിൽ സ്റ്റോറിനുള്ള അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാനുള്ള ജോലികൾ അവസാനഘട്ടത്തിലാണ്.

15000 ചതുരശ്ര അടിയിലായിരിക്കും സ്റ്റോർ എന്നും ഇനിയും ആറ് മാസമാകും സ്റ്റോറുകൾ തുറക്കാനെന്നുമാണ് വിവരം. പാരിസിലെ എഐ ആക്ഷൻ പ്ലാൻ സമ്മിറ്റിൽ വെച്ച ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന് ശേഷവും കൂടിയാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്.

Content Highlights: Google to open stores in India

To advertise here,contact us