ഐഫോൺ 16E വാങ്ങാൻ തയ്യാറെടുത്തോ? വിലക്കുറവിനായി ഈ ഓഫറുകൾ കൂടി അറിഞ്ഞുവെച്ചോളൂ...

ആപ്പിളിന്റെ ഇന്ത്യയിലെ വിതരണക്കാരായ റെഡിങ്ങ്ടൺ ഇപ്പോൾ ചില ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

ആപ്പിൾ ഈ വർഷത്തെ തങ്ങളുടെ ആദ്യ പ്രൊഡക്ടായ ഐഫോൺ 16E ഫെബ്രുവരി 19നാണ് ലോഞ്ച് ചെയ്തത്. ഫെബ്രുവരി 21 മുതൽ ഫോണിന്റെ മുൻ‌കൂർ ബുക്കിങ്ങും ആരംഭിച്ചു. ഇപ്പോൾ തന്നെ നിരവധി പേരാണ് ഐഫോൺ 16E വാങ്ങാനായി കാത്തിരിക്കുന്നത്. ഫെബ്രുവരി 28 മുതൽ ഇവർക്ക് ഫോണുകൾ ലഭിച്ചുതുടങ്ങും.

ഇന്ത്യയിൽ 59,900 രൂപയാണ് 16Eയുടെ ആരംഭവില. എന്നാൽ ആപ്പിളിന്റെ ഇന്ത്യയിലെ വിതരണക്കാരായ റെഡിങ്ങ്ടൺ ഇപ്പോൾ ചില ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം രൂപ വരെ വിലക്കിഴിവിൽ 16E ലഭിക്കത്തക്ക ഓഫറുകളാണ് പ്രഖ്യാപിച്ചരിക്കുന്നത്.

ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് 4000 രൂപ ഉടനടി ക്യാഷ്ബാക്ക് ആണ് ഒരു ഓഫർ. ഇതോടെ പുതിയ ഫോണിന് 55,900 രൂപ മാത്രം കൊടുത്താൽ മതിയാകും.

Also Read:

Auto
കീശ കാലിയാകില്ല... സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴയിൽ വൻ കുറവ് വരും; അറിഞ്ഞിരിക്കണം ഈ നിയമം

പഴയ ഫോണുകൾക്ക് എക്സ്ചേഞ്ച് പോളിസിയുമുണ്ട്. 6000 രൂപയോളം കിഴിവാണ് എക്സ്ചേഞ്ച് ചെയ്യുന്ന വകയിൽ കസ്റ്റമറിന് ലാഭിക്കാനാകുക. എന്നാൽ ഫോണിന്റെ കണ്ടീഷനും മറ്റും കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും തുക നിശ്ചയിക്കപ്പെടുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ ഓഫറുകൾ ലഭിക്കും.

മൂന്ന് വേരിയന്റുകളിലാണ് ഐഫോൺ 16E എത്തുന്നത്. 128 ജിബിയുടെ ബേസ് മോഡലിന് 59,900 രൂപയും, 256 ജിബിയുടെ 69,900 രൂപയും, 512 ജിബിയുടെതിന് 89,900 രൂപയുമാണ് വില.

Content Highlights: Iphone 16E cashback offers

To advertise here,contact us