മൂന്നായി മടക്കി പോക്കറ്റിൽ വെക്കാം; കിടിലൻ ഫോണുമായി സാംസങ് എത്തുന്നു

2023 ഡെവലപ്പർ കോൺഫറൻസിൽ വെച്ചുതന്നെ ഈ ഫോണിന്റെ വിവരങ്ങൾ സാംസങ് അവതരിപ്പിച്ചിരുന്നു

സാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കാലമാണ്. അവയെ ഉപയോഗപ്പെടുത്തി മൊബൈൽ ഫോൺ കമ്പനികൾ ഇതുവരെ കാണാത്ത തരത്തിലുള്ള മൊബൈൽ ഫോണുകൾ നിർമിക്കുന്ന കാലവും. ഫോൾഡബിൾ ഫോണുകൾ പോലും ഇപ്പോൾ വ്യാപകമായി വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഡബിൾ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ആണ് വിപണിയിൽ ഉള്ളതെങ്കിൽ ട്രിപ്പിൾ ഫോൾഡബിൾ സ്മാർട്ഫോണുമായി സാംസങ് രംഗത്തെത്തുകയാണ്.

2023 ഡെവലപ്പർ കോൺഫറൻസിൽ വെച്ചുതന്നെ ഈ ഫോണിന്റെ വിവരങ്ങൾ സാംസങ് അവതരിപ്പിച്ചിരുന്നു. എന്നാൽ നിർമാണവും മറ്റുമൊന്നും കാര്യമായി മുന്നോട്ടുപോയിരുന്നില്ല. ഇതിനിടെ വാവെയ് ട്രിപ്പിൾ ഫോൾഡബിൾ സ്മാർട്ഫോൺ പുറത്തിറക്കുകയും ചെയ്തു. ഇതോടെ സാംസങും തങ്ങളുടെ ആദ്യത്തെ ട്രിപ്പിൾ ഫോൾഡ് ഫോണുകൾ ഉടൻ പുറത്തിറക്കാനിരിക്കുകയാണ്.

Also Read:

Tech
ജോലിയില്ല, സഹായം ചോദിച്ചത് ചാറ്റ്ജിപിടിയോട്… അനുഭവം പങ്കുവെച്ച് യുവാവ്

അടുത്ത വർഷം തുടക്കത്തിൽ തന്നെ സാംസങ് തങ്ങളുടെ ആദ്യത്തെ ട്രിപ്പിൾ ഫോൾഡ് സ്മാർട്ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിനായുള്ള പ്രാരംഭപ്രവർത്തികൾ വരും മാസങ്ങളിൽ തന്നെ ആരംഭിക്കും. ഏപ്രിൽ മുതൽക്കേ അസംബ്ലിങ് പ്രവർത്തികൾ തുടങ്ങി, മൂന്ന് മാസം കൊണ്ട് ഫോൺ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

Also Read:

Tech
ന്യൂ ട്രെന്‍ഡ്; പുതിയ മോഡല്‍ ഷവോമി 15 വരുന്നു

വാവെയുടെ ഫോണുകൾക്ക് സാംസങ് കടുത്ത മത്സരം നൽകിയേക്കുമെന്നും സൂചനകളുണ്ട്. രണ്ട് വശങ്ങളിൽ നിന്നും മടക്കാവുന്ന തരത്തിലാകും ഫോണിന്റെ ഡിസൈൻ. സാംസങിന്റെതന്നെ ഡബിൾ ഫോൾഡബിൾ ഫോണായ Galaxy Zനേക്കാളും ഭാരം കൂടുതലായിരിക്കും. സാംസങിന്റെ ഡിസൈൻ ഫോൺ നീണ്ട കാലം നിലനിൽക്കുന്ന തരത്തിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഫോൾഡബിൾ ഫോണുകളിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനും സാംസങിന് നീക്കമുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗാലക്‌സി തങ്ങളുടെ പുതിയ ഡബിൾ ഫോൾഡബിൾ ഫോണായ Galaxy Z Flip 7 FE ഈ വർഷം തന്നെ പുറത്തിറക്കാനിരിക്കുകയാണ്. അതിന്റെയൊപ്പം തന്നെ പുതിയ ട്രിപ്പിൾ ഫോൾഡ് ഫോണിന്റെ ലോഞ്ചും ഉണ്ടാകുമെന്നാണ് വിവരം.

Content Highlights: Samsung to introduce triple foldable phone

To advertise here,contact us