മനുഷ്യർക്ക് മാത്രം മതിയോ, മൃഗങ്ങൾക്കും വേണ്ടേ സ്മാർട്ട്ഫോൺ? ഇതാ നല്ല കിടിലൻ ഐഡിയ

വളർത്തുമൃഗത്തിന്റെ കഴുത്തിൽ കോളറിൽ ഘടിപ്പിച്ചിട്ടെന്ന പോലെയാണ് ഇവ ഉണ്ടാകുക

മൊബൈൽ വേൾഡ് കോൺഗ്രസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നൂതനമായ ആശയങ്ങളും മറ്റുമായി നിരവധി ബ്രാൻഡുകളാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഇവരിൽ വ്യത്യസ്തമായ ഒരു ആശയവുമായി ഗ്ലോക്കൽമെ എന്ന കമ്പനിയുമുണ്ട്.

നമ്മുടെ അരുമ വളർത്തുമൃഗങ്ങൾക്കായി ഒരു സ്മാർട്ട്ഫോൺ. ഇതാണ് ഗ്ലോക്കൽമെ അവതരിപ്പിച്ച ആശയം. പൂച്ചയോ, നായയോ എന്തുമാകട്ടെ, അവയുടെ ശബ്ദങ്ങൾ തിരിച്ചറിഞ്ഞ്, അവ പറയുന്നതെന്ത് എന്ന് ഡീകോഡ് ചെയ്യുകയാണ് ഈ ഫോൺ ചെയ്യുക.

വളർത്തുമൃഗത്തിന്റെ കഴുത്തിൽ കോളറിൽ ഘടിപ്പിച്ചിട്ടിട്ടെന്ന പോലെയാണ് ഇവ ഉണ്ടാകുക. അവയുടെ ശബ്ദങ്ങൾ കൊണ്ടാകും ഈ ഫോണിന്റെ പ്രവർത്തനം. ഇവ കൊണ്ട് വളർത്തുമൃഗങ്ങളുടെ 'മൂഡ്' എന്താണെന്ന് തിരിച്ചറിയാൻ സാധിക്കും. മാത്രമല്ല, നമ്മുടെ സംസാരം അവരുടേതായ രീതിയിലാക്കാനുള്ള സംവിധാനങ്ങളും ഈ മൃഗങ്ങളുടെ സ്മാർട്ട്ഫോണിലുണ്ട്. ഇത്തരത്തിൽ ഒരു 'കമ്മ്യൂണിക്കേഷൻ' സാധ്യത ഈ സ്മാർട്ട്ഫോൺ തുറന്നിടുന്നുണ്ട്. ഇനി അഥവാ, മൃഗങ്ങളെ കാണാതാകുകയോ മറ്റോ ചെയ്‌താൽ കഴുത്തിലെ ഈ സ്മാർട്ട്ഫോൺ ഉപയോഗിച്ച് അവയുടെ ലൊക്കേഷൻ കണ്ടുപിടിക്കാനും സാധിക്കും.

Also Read:

Tech
പറ്റിപ്പോ? ഗൂഗിൾ മെസേജിലോ? ഇനി നടന്നതുതന്നെ ! ഈ ഫീച്ചർ എല്ലാം തടയും

'ലോകത്തിലെ ആദ്യത്തെ പെറ്റ് സ്മാർട്ട്ഫോൺ' എന്നാണ് ഈ സ്മാർട്ട്ഫോണിനെ ഗ്ലോക്കൽമെ വിശേഷിപ്പിക്കുന്നത്. അവയുടെ എല്ലാ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കുന്ന, എഐ അലർട്ട് ഉള്ള സ്മാർട്ഫോണാണ് ഇവ. മൃഗങ്ങൾ അവയുടെ സ്വാഭാവിക നഗരപരിധികൾ വിട്ടുകഴിഞ്ഞാൽ ഉടമയെ അലർട്ട് ആക്കുന്ന സംവിധാനവും ഇവയിലുണ്ട്. ഇരുട്ടിൽ മൃഗങ്ങളെ തിരിച്ചറിയാൻ, ലൈറ്റ് സംവിധാനങ്ങളും ഇവയിലുണ്ട്.

അരുമകളുടെ കാര്യങ്ങൾ മുറയ്ക്ക് നോക്കാനുള്ള ഒരു ഓർമപ്പെടുത്തലും ഈ ഫോൺ നൽകും. മാത്രമല്ല, പെറ്റ് ഓണർമാരുടെ ഒരു കമ്മ്യൂണിറ്റിയിൽ ചേരുക വഴി, അരുമകൾക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും അവരുടെ വിവരങ്ങൾ 'അവരിലൂടെ'ത്തന്നെ പങ്കുവെയ്ക്കാൻ സാധിക്കുകയും ചെയ്യാം.

Content Highlights: Pet smartphone innovation for your pets

To advertise here,contact us