6000 mAh ബാറ്ററി, 12 ജിബി റാമും കൂടെ കിടിലൻ ലുക്കും; വില പക്ഷെ 30,000-ത്തിൽ താഴെ; റിയൽമി P3 അൾട്ര എത്തുന്നു

12 ജിബി റാം ആണ് ഫോണിന് നൽകിയിരിക്കുന്നത്

റിയൽമിയുടെ ഏറ്റവും പുതിയ മോഡൽ റിയൽമി ജ3 അൾട്ര പുറത്തിറങ്ങുന്നു. പൂർണമായും 5ജി നെറ്റ്‌വർക്കിൽ ഇറങ്ങുന്ന ഫോൺ മുമ്പിറങ്ങിയ P3x, P3 Pro എന്നീ മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഡലാണ്. ആദ്യമായിട്ടാണ് റിയൽമി അൾട്രാ മോഡൽ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നത്.

ഫോൺ ഉടനെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കിടിലൻ ഡിസൈൻ ആയി പുറത്തിറക്കിയിരിക്കുന്ന ഫോണിന്റെ വോളിയം ബട്ടണൊപ്പം ഓറഞ്ച് നിറത്തിലുള്ള പവർ ബട്ടണും നൽകിയിട്ടുണ്ട്. 12 ജിബി റാം ആണ് ഫോണിന് നൽകിയിരിക്കുന്നത്.

256 ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജും ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. മീഡിയടെക് ഡൈമെൻസിറ്റി 8300 യോ മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്സെറ്റോ ആയിരിക്കും ഫോണിൽ ഉപയോഗിക്കുക.

ഗ്ലാസ് ബാക്ക് പാനലായിരിക്കും ഫോണിന് ഉണ്ടാവുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 29,990 രൂപയായിരിക്കും പുതിയ റിയൽമി ജ3 അൾട്രയുടെ ഇന്ത്യയിലെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlights: Realme P3 Ultra coming soon in India

To advertise here,contact us