വാഹനത്തിന് പിഴയുണ്ടെന്ന് വ്യാജസന്ദേശം, ക്ലിക്ക് ചെയ്താല്‍ പണികിട്ടും; മുന്നറിയിപ്പുമായി പൊലീസ്

മുന്നറിയിപ്പുമായി കേരളാ പൊലീസ്

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്‌സ്ആപ്പില്‍ അയച്ച് പുതിയ തട്ടിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്ന പേരില്‍ വ്യാജ ആപ്പിന്റെയോ വെബ്സൈറ്റിന്റെയോ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയെന്നും ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്ന പേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930-ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Content Highlights: A message on your WhatsApp stating that your vehicle has a fine, Kerala Police issues warning

To advertise here,contact us