ഐഫോൺ 17നായി കട്ട കാത്തിരിപ്പിലാണ് ഒരുപാട് ഐഫോൺ ആരാധകർ. എല്ലാ ഐഫോണും ഇറങ്ങുന്നത് പോലെ ആപ്പിൾ സ്റ്റോറുകളിൽ തിക്കും തിരക്കും ഉണ്ടാകുമെന്നും ഉറപ്പാണ്. അത്രയ്ക്കാണ് ഐഫോണിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത. ഇപ്പോളിതാ ഐഫോൺ 17 ലോഞ്ച് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
എല്ലാ ഐഫോണുകളെയും പോലെ സെപ്റ്റംബറിൽ തന്നെ ഐഫോൺ 17 പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 എയർ, പ്രൊ, പ്രൊ മാക്സ്, പ്ലസ് വേരിയന്റ് എന്നിവയാണ് പുറത്തിറങ്ങുക. കൂടുതൽ മികച്ച ഡിസ്പ്ലേ, ക്യാമറയിൽ പ്രധാനപ്പെട്ട അപ്ഡേറ്റ് എന്നിവയാണ് പുതിയ ഐഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്.
ഐഫോൺ 16ന് ഉള്ള അതേ വെർട്ടിക്കൽ ക്യാമറ തന്നെയാകും 17നും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡിസ്പ്ലേയുടെ വലിപ്പം അൽപ്പം വർദ്ധിക്കും. 120Hz പ്രൊമോഷൻ റിഫ്രഷ് റേറ്റ് ആയിരിക്കും സ്റ്റാൻഡേർഡ് വേർഷനിൽ ഉണ്ടാകുക എന്നും അറിയുന്നുണ്ട്. നേരത്തെ ഇത് പ്രൊ മോഡലുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആപ്പിളിന്റെ A19 ചിപ്പ് ആണ് ഐഫോൺ 17ൽ ഉണ്ടാകുക. മുൻപുള്ള മോഡലുകളെപ്പോലെ 8GBയുടെ റാം ആകും ഉണ്ടാകുക. ബാറ്ററിയിൽ കാര്യമായി മാറ്റങ്ങൾ ഉണ്ടായേക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്. സിക്സ് എലമെന്റ് ലെൻസുള്ള 24MP സെൽജി ക്യാമറയാകും ഫോണിനുണ്ടാകുക എന്നും പറയപ്പെടുന്നുണ്ട്.
Content Highlights: Iphone 17 to launch at this date