കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; 'മുഴക്കം' മികച്ച കഥ, കവിത 'കടലാസുവിദ്യ'

ഡോ. എം എം ബഷീർ, എന്‍ പ്രഭാകരന്‍
ഡോ. എം എം ബഷീർ, എന്‍ പ്രഭാകരന്‍
Updated on

2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഡോ. എം എം ബഷീറും എന്‍ പ്രഭാകരനും കരസ്ഥമാക്കി.

മികച്ച നോവലിനുള്ള പുരസ്‌കാരം വി ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി സ്വന്തമാക്കി. ചെറുകഥയ്ക്കുള്ള പുരസ്‌കാരം പി എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥയും കവിതയ്ക്കുള്ള പുരസ്‌കാരം എന്‍ ജി ബാലകൃഷ്ണന്റെ കടലാസുവിദ്യ എന്ന കവിതയും സ്വന്തമാക്കി.

സമഗ്രസംഭാനയ്ക്കുള്ള പുരസ്‌കാരം ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍ കെ പി സുധീര, ഡോ. രതി സാക്‌സേന, ഡോ. പി കെ സുകുമാരന്‍ എന്നിവര്‍ക്ക്.

മറ്റ് പുരസ്‌കാരങ്ങള്‍

നാടകം: കുമരു - എമില്‍ മാധവി

സാഹിത്യ വിമര്‍ശനം: എത്രയെത്ര പ്രേരണകള്‍ - ശാരദക്കുട്ടി

ഹാസസാഹിത്യം: ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ - ജയന്ത് കാമിച്ചേരില്‍

വൈജ്ഞാനിക സാഹിത്യം: ഭാഷാസൂത്രണം പൊരുളും വഴികളും -സി എം മുരളീധരന്‍, മലയാളി ഒരു ജനിതക വായന - കെ സേതുരാമന്‍

ജീവചരിത്രം: ന്യൂസ് റൂം - ബി ആര്‍ പി ഭാസ്‌കര്‍

വിവര്‍ത്തനം: ബോദ്‌ലേര്‍, വി രവികുമാര്‍

ബാലസാഹിത്യം: ചക്കരമാമ്പഴം

യാത്രാവിവരണം: ദക്ഷിണാഫ്രിക്കന്‍ യാത്രാ പുസ്തകം - സി അനൂപ്, മുറിവേറ്റവരുടെ പാതകള്‍ - ഹരിത സാവിത്രി

Related Stories

No stories found.
logo
Reporter Live
www.reporterlive.com