പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മനാറ ഗ്രൂപ്പ് ആയുർവേദ രംഗത്തും ചുവടുറപ്പിക്കുന്നു. ഒരു വര്ഷത്തിനുള്ളില് ആയുര്വേദ പേഴ്സണല് കെയര് ഉത്പ്പന്നങ്ങളുടെ വിപണിയിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരിക്കുകയാണ് സമുദ്രോല്പ്പന്ന-ബയോഫാര്മ മേഖലയില് സുപരിചിതരായ മനാറ ഗ്രൂപ്പിന്. ഇതുവരെ 100 ഉത്പ്പന്നങ്ങൾ വിപണിയിലെത്തിച്ച് ദേശീയ ബ്രാന്റായി മാറാനുള്ള തയ്യാറെടുപ്പിലാണ് ടീം. കേരളത്തിൽ നിന്നൊരു ആഗോള ബ്രാന്റ് എന്ന തലത്തിലേക്ക് ഉയരുകയാണ് ലക്ഷ്യമെന്ന് മനാറ ആയുര്വേദയുടെ സിഇഒ നിഹാല് അനസ് പറഞ്ഞു.
2007ൽ ആണ് മനാറ കമ്പനി ആരംഭിച്ചത്. നിലവിലെ സിഇഒ നിഹാല് അനസിന്റെ പിതാവ് അനസ് എം എസും റിട്ടയേര്ഡ് മെഡിക്കല് ഓഫീസറായിരുന്ന രമാദേവിയും ചേർന്നായിരുന്നു മനാറ കെയര് എന്ന ഫാര്മസ്യൂട്ടിക്കല് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് കഴിഞ്ഞ 16 വർഷം കൊണ്ട് ദക്ഷിണേന്ത്യയിലെ ശക്തമായ ബ്രാന്റാകാൻ മനാറയ്ക്ക് സാധിച്ചു. 22 കാരനായ നിഹാൽ 2022ൽ കമ്പനിയുടെ ഭാഗമായതോടെയാണ് ആയുർവേദ പേഴ്സണൽ കെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചത്. മാർക്കറ്റിംഗിലാണ് നിഹാൽ എംബിഎ ചെയ്തത്.
ക്ലെന്സര്, സിറം, കണ്ടീഷ്ണര്, ഫെയ്സ് വാഷ്, ഷാംപൂ, ഹെയര് ഓയില്, സ്ക്രബ്, ബോഡി സ്ക്രബ്, സണ്സ്ക്രീന്, ജെല്, എന്നിങ്ങനെ 25 ഓളം ഉത്പന്നങ്ങൾ നിലവിൽ മനാറ ആയുവേദ വിപണിയിലെത്തിക്കുന്നു. 'ആയുര്വേദിക് പ്രൊപ്രൈറ്ററി മെഡിസിന്' എന്ന ടാഗിലാണ് ഈ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഔഷദ ഗുണമുള്ള ഉത്പന്നങ്ങൾക്ക് മാത്രം ഉപയോഗിക്കാവുതാണ് ഈ ടാഗ് ലൈൻ. ആദ്യഘട്ടത്തിൽ ഓൺലൈനിലൂടെ മാത്രമായിരുന്ന വിൽപ്പന, പിന്നീട് ഓഫ് ലൈനായും വിൽപ്പന തുടങ്ങി. സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ആയുർവേദിക് സ്റ്റോറുകളിലുമെല്ലാം മനാറ ആയുർവേദയുടെ ഉത്പന്നങ്ങൾ ലഭ്യമാണ്.
ഇനി സ്പെഷ്യലൈസ്ഡ് ഉത്പന്നങ്ങളാണ് മനാറയിൽ നിന്ന് പുറത്തുവരിക. അശ്വഗന്ധ, കുങ്കുമാദി, നാല്പ്പാമരാദി, ഏലാദി തുടങ്ങിയ പരമ്പരാഗത ആയുര്വേദ ചേരുവകളില് നിന്നുള്ള ക്ലെൻസറുകൾ, സിറം, മോയ്സ്ചറൈസർ, സൺസ്ക്രീൻ തുടങ്ങിയവ വിപണിയിലെത്തും. തീർത്തും കെമിക്കലുകൾ ഒഴിവാക്കിയുള്ളവയാകും മനാറയുടെ ഉത്പന്നങ്ങൾ. ഇത് മാത്രമല്ല, കെമിക്കൽ മുക്തമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ചെറു ബ്രാന്റുകളെ ഏറ്റെടുക്കാനുള്ള പദ്ധതിയും മനാറ ആയുർവേദയ്ക്കുണ്ട്. ഹോം കെയർ ഉത്പന്നങ്ങളിലേക്ക് കടക്കാനും ഭാവിയിൽ പദ്ധതികളുണ്ടെന്നാണ് നിഹാൽ പറയുന്നത്.
രമാദേവിക്കൊപ്പം ഒരുപറ്റം കഴിവുറ്റ ആയുർവേദ ഡോക്ടർമാരുടെ നിര തന്നെ മനാറ ആയുർവേദ ടീമിലുണ്ട്. ഡോ. എച്ച് മിഥുന് ആണ് ഫോര്മുലേഷന് വിഭാഗത്തിന്റെ മേധാവി. ഡോ. അശ്വിന് ശങ്കറാണ് ജോയ്ന്റ് ഫ്രീ ആടക്കമുള്ള വേദന സംഹാരികള് വികസിപ്പിച്ചത്. ഉത്പാദന മേല്നോട്ടം നിര്വഹിക്കുന്നത് ഡോ. ഹരിദേവാണ്. 170ലധികം ജീവനക്കാര് മനാറ ആയുര്വേദയില് പ്രവര്ത്തിക്കുന്നു. ഇവരിൽ 75 ശതമാനവും സ്ത്രീകളാണ്. അഞ്ച് വർഷത്തിനുള്ളിൽ 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മനാറയുടെ ലക്ഷ്യം.
പ്രതിമാസം 30 മുതൽ 40 ലക്ഷം രൂപ വരെയാണ് കമ്പനിയുടെ വിറ്റുവരവ്. കഴിഞ്ഞ വാർഷിക വിറ്റുവരവ് 4.4 കോടി രൂപയായിരുന്നു. തുടങ്ങി ഒരു വർഷത്തിനുള്ളിൽ 17 കോടി രൂപ മൂല്യമുള്ള കമ്പനിയായി മനാറ ആയുർവേദ മാറിക്കഴിഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 700 കോടി രൂപ മൂല്യമുള്ള കമ്പനിയാവുകയാണ് ലക്ഷ്യമെന്ന് നിഹാൽ വ്യക്തമാക്കി. കേരളത്തില് 170 ഓളം സ്റ്റോറുകളില് ഇപ്പോള് ഉത്പന്നങ്ങള് ലഭ്യമാണ്. ഉത്പന്നങ്ങളെ കുറിച്ച് കൃത്യമായി അറിയാവുന്ന പ്രൊമോട്ടർമാരാണ് ഓരോ സ്റ്റോറുകളിലുമുള്ളത്. ഇവർ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ചർമപ്രകൃതിയും ജീവിതശൈലിയും അടിസ്ഥാനപ്പെടുത്തി ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കും.