സ്വര്‍ണ്ണവിലയില്‍ ഇന്ന് കുതിപ്പിന്റെ ദിനം; വില ഇനിയും കൂടാം, കാരണം ഇതാണ്

അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ അനാകര്‍ഷകമാകും.
സ്വര്‍ണ്ണവിലയില്‍ ഇന്ന് കുതിപ്പിന്റെ ദിനം; വില ഇനിയും കൂടാം, കാരണം ഇതാണ്
Updated on

വിലകുറയുന്ന ട്രെന്‍ഡ് അവസാനിപ്പിച്ച് സ്വര്‍ണ്ണവിപണി. കഴിഞ്ഞ ഒരാഴ്ചയായി വിലകുറയുന്നതാണ് കണ്ടതെങ്കില്‍ ചൊവ്വാഴ്ച വില കൂടുന്നതാണ് കണ്ടത്. ഇന്ന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. പവന് 160 രൂപയും. ഇതോടെ ഗ്രാമിന് 6,685 രൂപയും പവന് 53,480 രൂപയുമായി.

രാജ്യാന്തര വിലയും വര്‍ധിക്കുകയാണ്. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്‌ന്നേക്കുമെന്നും അത് കണക്കിലെടുത്ത് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കാലതാമസം വരുത്താതെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നുള്ള വിലയിരുത്തലാണ് സ്വര്‍ണത്തിന് നേട്ടമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.

അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ അനാകര്‍ഷകമാകും. ഇത് സ്വര്‍ണ നിക്ഷേപങ്ങളോടുള്ള താല്‍പര്യം വര്‍ധിപ്പിക്കും. അതിന്റെ ഭാഗമായി വിലയും ഉയരും. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,325 ഡോളറിലേക്ക് വീണ രാജ്യാന്തര വില ഇപ്പോള്‍ 2,350 ഡോളറിലേക്ക് ഉയര്‍ന്നത് സംസ്ഥാനത്തും വില കൂടാന്‍ സ്വാധീനിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com