ആലപ്പുഴ ആല്‍ഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂള്‍ ഹൈബ്രിഡായി, ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ!

ലോകം അനുദിനം ടെക്‌നോളജി നിയന്ത്രിതമായി മാറുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്സിന്റെയും മെറ്റാവേഴ്സിനുമെല്ലാം അപ്പുറമുള്ളൊരു ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുന്നതാണ് ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ട്.
ആലപ്പുഴ ആല്‍ഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂള്‍ ഹൈബ്രിഡായി, ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ!
Updated on

ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറി ആല്‍ഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂള്‍. ടെക്‌നോളജി നിയന്ത്രിത ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളിനോ രക്ഷിതാക്കള്‍ക്കോ കാര്യമായ സാമ്പത്തിക ബാധ്യത വരാതെ തന്നെ സ്‌കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും കാലത്തിനനുസരിച്ച് അപ്‌ഗ്രേഡാവുന്നതിനും, ലോകം നിയന്ത്രിക്കുന്ന ടെക്‌നോളജിയുടെ ബാലപാഠങ്ങള്‍ നേരത്തെ സ്വായത്തമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡായതിലൂടെ കഴിയുന്നു.

ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജെക്ടിലൂടെ ആല്‍ഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂള്‍ ഹൈബ്രിഡാവുന്നതിന്റെ പ്രഖ്യാപനം പ്രശസ്ത സിനിമ താരം സൈജു കുറുപ്പ്, സ്‌കൂള്‍ ചെയര്‍മാന്‍ റോജസ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പം ടെക്‌നോളജിയെ അറിഞ്ഞു പഠിക്കുകയെന്നത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ റോജസ് ജോസ് പറഞ്ഞു. ഒപ്പം, ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജെക്ട് നടപ്പിലാക്കുന്നതിലൂടെ ആല്‍ഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂളിലെ എഡ്യൂക്കേഷന്‍ സിസ്റ്റം ഹൈബ്രിഡ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ എന്‍ജിനീയര്‍മാരും നാളത്തെ ടെക്-സയന്റിസ്റ്റുകളുമായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍, ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഒരു ലോകത്ത് മികച്ചൊരു കരിയര്‍ നേടിയെടുക്കാന്‍ ടെക്‌നോളജിയില്‍ അവഗാഹം നേടിയേ തീരൂ. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി കോടികള്‍ ചെലവഴിച്ച് 150 എന്‍ജിനീയര്‍മാര്‍ അഞ്ചു വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത, ടാല്‍റോപിന്റെ എഡ്യു-ടെക് സംരംഭമായ സ്റ്റെയ്പ്പാണ് കേരളത്തിലെ സ്‌കൂളുകളില്‍ ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പിലാക്കി വരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സ്റ്റെയ്പ്പിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടിവി യാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിന്റെ ബ്രാന്‍ഡ് പാര്‍ട്ണര്‍.

കേരളത്തെ അമേരിക്കയിലെ സിലിക്കണ്‍ വാലി മോഡലില്‍ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമാക്കി മാറ്റിയെടുക്കുകയെന്ന ടാല്‍റോപിന്റെ മിഷന്‍ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ടെക്നോളജിയില്‍ ടാലന്റായ വലിയ മാന്‍പവര്‍ കേരളത്തിലുണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടാല്‍റോപ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിന് രൂപം നല്‍കിയതെന്ന് ടാല്‍റോപ് കോ-ഫൗണ്ടര്‍ & സി.ഇ.ഒ സഫീര്‍ നജുമുദ്ദീന്‍ പറഞ്ഞു.

ടെക്‌നോളജി തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ആ മേഖലയില്‍ ആവശ്യമായ ട്രെയിനിംഗും മികച്ച ഫൗണ്ടേഷനും ഉറപ്പാക്കാനും ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ടുകളില്‍ നിന്ന് നേരിട്ട് പരിശീലനം നേടി പഠനം പൂര്‍ത്തിയാക്കാനും ആല്‍ഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂള്‍ ഹൈബ്രിഡ് സ്‌കൂള്‍ ആവുന്നതിലൂടെ സാധിക്കുമെന്ന് സ്‌കൂള്‍ അക്കാദമിക് പ്രതിനിധി ശ്രീലക്ഷ്മി. എസ് പറഞ്ഞു. ലോകം പൂര്‍ണമായും ടെക്‌നോളജി നിയന്ത്രിതമായി മാറി കൊണ്ടിരിക്കുമ്പോള്‍ സ്‌കൂളുകള്‍ ഇതിനനുയോജ്യമായ വിധത്തില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച മേഖലകളില്‍ മികച്ച അവസരങ്ങള്‍ നേടാന്‍ വഴി തുറക്കുന്ന ടെക് @ സ്‌കൂള്‍ പ്രൊജക്ട് കേരളത്തില്‍ രണ്ടായിരം സ്‌കൂളുകളിലാണ് ഇംപ്ലിമെന്റ് ചെയ്യുന്നത്.

ടെക് @ സ്‌കൂളിലൂടെ ആല്‍ഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂള്‍ ഹൈബ്രിഡ് സ്‌കൂളായി മാറുന്നതിന്റെ പ്രഖ്യാപന ചടങ്ങില്‍ മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീത, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ബി പത്മകുമാര്‍, ടാല്‍റോപ് പ്രതിനിധികളായ ജോബിന്‍ എസ് എല്‍, അല്‍ അമീന്‍ കെ, മുഹമ്മദ് ഷാഹിദ് പിഐ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com