നായകനായി ജാസ്പ്രിത് ബുംറ; അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസണും ഇന്ത്യൻ ടീമിലുണ്ട്
നായകനായി ജാസ്പ്രിത് ബുംറ; അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Updated on

ഡൽഹി: അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ ജാസ്പ്രിത് ബുംറ നയിക്കും. പരിക്കിൻ്റെ പിടിയിൽ ആയിരുന്ന ബുംറ ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരുന്നത്. ഓ​ഗസ്റ്റ് 18 ന് ആരംഭിക്കുന്ന അയർലൻഡ് പരമ്പരയിൽ മൂന്ന് ട്വന്റി 20കളാണുള്ളത്. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന റുത് രാജ് ​ഗെയ്ക്ക് വാദ് അയർലൻഡ് പരമ്പരയിൽ ഉപനായകൻ്റെ റോളിലെത്തും. മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശർമ്മയുമാണ് വിക്കറ്റ് കീപ്പർമാർ.

ഐപിഎല്ലിലെ സൂപ്പർ താരങ്ങളായ യശസി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിങ് എന്നിവർ ടീമിൽ ഇടം നേടി. ശിവം ദൂബെയും വാഷിങ്ടൺ സുന്ദറും ഷബാസ് അഹമ്മദും ഓൾ റൗണ്ടർ പട്ടികയിൽ ഇടം നേടി. ബുംറയ്ക്കൊപ്പം പരിക്കിൽ നിന്ന് മോചിതനായ പ്രസീദ് കൃഷ്ണയും ടീമിലുണ്ട്. മുകേഷ് കുമാർ, ആവേഷ് ഖാൻ, അർഷ്ദീപ് ​സിം​ഗ് എന്നിവരാണ് മറ്റ് പേസർമാർ. സുന്ദറിനും ഷബാസിനും ഒപ്പം സ്പിന്നറായി ടീമിലുള്ളത് രവി ബിഷ്ണോയ് ടീമിലുണ്ട്.

മുമ്പ് ഒരു ടെസ്റ്റിൽ ജാസ്പ്രിത് ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇം​ഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിലായിരുന്നു ബുംറ നായകനായ ടെസ്റ്റ്. രോഹിത് ശർമ്മയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ബുംറ നായകനായത്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. അനിൽ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യൻ നായകനാകുന്ന ബൗളറാണ് ജാസ്പ്രിത് ബുംറ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com