കൊളംബോ: പാകിസ്താൻ നായകൻ ബാബർ അസം ലോകോത്തര താരമെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിന് മുമ്പായിരുന്നു ഗില്ലിന്റെ പ്രതികരണം. ബാബറിനെ ഇന്ത്യൻ ടീം ആദരവോടെയാണ് കാണുന്നത്. ഇന്ത്യൻ താരങ്ങൾ ബാബറിന്റെ മാതൃകയെ പിന്തുടരാറുണ്ട്. നന്നായി കളിക്കുന്ന താരങ്ങളെ ശ്രദ്ധിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യണമെന്നും ഇന്ത്യൻ ഓപ്പണർ പറഞ്ഞു.
പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയുടെ പദ്ധതി എന്തെന്ന ചോദ്യത്തിനും ഗിൽ മറുപടി പറഞ്ഞു. ആദ്യ മത്സരത്തിലെ പ്ലാൻ തന്നെയാണ് വീണ്ടും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ മത്സരത്തിൽ മുൻനിര തകർന്നുപോയി. എന്നിട്ടും 260 റൺസിൽ എത്താൻ സാധിച്ചു. 300ന് മുകളിൽ സ്കോർ ചെയ്യുകയായിരുന്നു ലക്ഷ്യം. അതുതന്നെ രണ്ടാം മത്സരത്തിലും നടപ്പാക്കാൻ ശ്രമിക്കുവെന്നും ഗിൽ വ്യക്തമാക്കി.
സുപ്പർ ഫോറിലെ ഇന്ത്യ - പാകിസ്താൻ മത്സരം ഇന്ന് പുഃനരാരംഭിക്കും. ആദ്യ ദിനം മഴമൂലം മത്സരം തടസപ്പെടുമ്പോൾ 24.1 ഓവറിൽ രണ്ട് വിക്കറ്റിന് 147 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. വിരാട് കോഹ്ലിയും കെ എൽ രാഹുലുമാണ് ക്രീസിൽ. ശുഭ്മാൻ ഗില്ലിന്റെയും നായകൻ രോഹിത് ശർമ്മയുടെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.