ബാഴ്സലോണ: ക്രിക്കറ്റ് ലോകത്ത് വീണ്ടും അതിശയിപ്പിക്കുന്ന റെക്കോർഡ് പിറന്നു. യൂറോപ്യൻ ടി10 ലീഗിൽ ഹംസ സലീം ദര് 43 പന്തിൽ അടിച്ചെടുത്തത് പുറത്താകാതെ 193 റൺസാണ്. 10 ഓവർ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതായി മാറി. 22 സിക്സുകളും 14 ഫോറുകളും ഹംസയുടെ ബാറ്റിൽ നിന്ന് പിറന്നു.
സ്പെയിനില് നടന്ന മത്സരത്തിൽ കാറ്റലുനിയ ജാഗ്വറും സൊഹല് ഹോസ്പിറ്റലെറ്റും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത കാറ്റലുനിയ ജാഗ്വർ വിക്കറ്റ് നഷ്ടപ്പെടുത്താതെ 257 റൺസ് നേടി. മറ്റൊരു ബാറ്ററായ യാസിർ അലി 19 പന്തിൽ പുറത്താകാതെ 58 റൺസെടുത്തു.
𝗪𝗢𝗥𝗟𝗗 𝗥𝗘𝗖𝗢𝗥𝗗 𝗞𝗡𝗢𝗖𝗞!
— Don Cricket 🏏 (@doncricket_) December 7, 2023
Hamza Saleem Dar scored 1️⃣9️⃣3️⃣ * in 43 balls is the highest individual score in a T10 match.pic.twitter.com/VeACwJvFpR
മറുപടി ബാറ്റിംഗിൽ സൊഹല് ഹോസ്പിറ്റലെറ്റിന്റെ പോരാട്ടം 10 ഓവറിൽ എട്ട് വിക്കറ്റിന് 104 റൺസിൽ അവസാനിച്ചു. ബാറ്റിംഗ് വെടിക്കെട്ടിന് പിന്നാലെ മൂന്ന് വിക്കറ്റ് വീഴ്ത്തിയും ഹംസ തകർപ്പൻ പ്രകടനം നടത്തി.