സഞ്ജു ഓപ്പണറോ വിക്കറ്റ് കീപ്പറോ അല്ല; താരത്തിന്റെ പൊസിഷന് വ്യക്തമാക്കി കെ എല് രാഹുല്

റുതുരാജ് ഗെയ്ക്വാദിനൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങുമെന്നും നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നു

dot image

ജോഹന്നാസ്ബര്ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ജോഹന്നാസ്ബര്ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില് ഇന്ത്യന് സമയം ഉച്ചയ്ക്ക് 1.30നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്മ്മ, വിരാട് കോഹ്ലി തുടങ്ങിയ സീനിയര് താരങ്ങള്ക്ക് വിശ്രമം നല്കിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പര് ബാറ്റര് കെ എല് രാഹുല് നയിക്കുന്ന ടീമില് മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്.

കോഹ്ലിയുമില്ല ഹിറ്റ്മാനുമില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

നാലുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു ഏത് പൊസിഷനില് ഇറങ്ങുമെന്നാണ് ഇപ്പോഴത്തെ ചര്ച്ചാവിഷയം. കെ എല് രാഹുല് വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഉറപ്പായതിനാല് സഞ്ജു ആ റോളില് ഇറങ്ങാന് സാധ്യതയില്ല. റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണറായി താരം ഇറങ്ങുമെന്നും നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് ഏകദിന സ്ക്വാഡില് സഞ്ജു സാംസണിന്റെ റോളിന്റെ കാര്യത്തില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകന് കെ എല് രാഹുല്.

ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു മധ്യനിരയില് ഇറങ്ങുമെന്നാണ് കെ എല് രാഹുല് വ്യക്തമാക്കിയത്. 'ഈ പരമ്പരയില് സഞ്ജുവിന് നിര്ണായക റോളുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ മധ്യനിരയിലാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. അവന് അഞ്ചാമതോ ആറാമതോ ഫിനിഷറായിട്ട് ഇറങ്ങും. ഏകദിനത്തില് അദ്ദേഹത്തിന്റെ റോള് അതാണ്', രാഹുല് പറഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിക്കറ്റ് കീപ്പറായി സഞ്ജു ഉണ്ടാകില്ല. ഞാനാവും വിക്കറ്റ് കീപ്പറാവുക. എന്നാല് സാഹചര്യം ഉണ്ടായാല് ആ റോളും സഞ്ജുവിന് നല്കും', രാഹുല് കൂട്ടിച്ചേര്ത്തു. ടി20 ക്രിക്കറ്റില് തിളങ്ങിയ റിങ്കു സിങ്ങിനും പരമ്പരയില് അവസരം നല്കുമെന്ന് കെ എല് രാഹുല് വ്യക്തമാക്കി.

ഏകദിനം കളിക്കാൻ റിങ്കു സിംഗ്; സൂചന നൽകി കെ എൽ രാഹുൽ

കഴിഞ്ഞ കുറേ കാലങ്ങളായി സഞ്ജുവിന് ഇന്ത്യന് ടീമില് അവസരം ലഭിച്ചിരുന്നില്ല. ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന് ടീമില് താരം അവഗണിക്കപ്പെട്ടിരുന്നു. എന്നാല് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില് മികച്ച അവസരമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. പരമ്പരയില് മികച്ച അവസരം പുറത്തെടുത്താല് വരാനിരിക്കുന്ന അഫ്ഗാനിസ്ഥാന് പര്യടനത്തില് താരത്തിന് ഇടംലഭിച്ചേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us