വീണ്ടും നിരാശപ്പെടുത്തി സഞ്ജു; രണ്ടാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു

സുദർശൻ 62ഉം രാഹുൽ 56ഉം റൺസ് നേടി പുറത്തായി.
വീണ്ടും നിരാശപ്പെടുത്തി സഞ്ജു; രണ്ടാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു
Updated on

പോർട്ട് എലിസബത്ത്: ഇന്ത്യൻ ജഴ്സിയിൽ വീണ്ടും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു 23 പന്തിൽ 12 റൺസെടുത്ത് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് സഞ്ജുവിന്റെ ഇന്നിം​ഗ്സിലുള്ളത്. അഞ്ചാമാനായാണ് സഞ്ജു ക്രീസിലെത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ ബൗണ്ടറി നേടിയ റുതുരാജ് ഗെയ്ക്ക്‌വാദ്‌ രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. പിന്നാലെ വന്ന തിലക് വർമ്മ അമിത സമ്മർദ്ദത്തിലായിരുന്നു. 30 പന്തിൽ 10 റൺസ് മാത്രമാണ് തിലക് നേടിയത്.

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; രണ്ടാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു
ഇന്ത്യൻ താരങ്ങളിൽ മുന്നിൽ ഹർഷൽ പട്ടേൽ; ശ്രേയസ് ​ഗോപാൽ മുംബൈ ഇന്ത്യൻസിൽ

സായി സുദർശന്റെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ചുറികൾ മാത്രമാണ് ഇന്ത്യൻ ഇന്നിം​ഗ്സ് ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. സുദർശൻ 62ഉം രാഹുൽ 56ഉം റൺസ് നേടി പുറത്തായി. മത്സരം 36 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 168 റൺസെന്ന നിലയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com