ന്യൂഡല്ഹി: ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. മൂന്നാം ടെസ്റ്റില് ബുമ്ര കളിച്ചേക്കില്ലെന്ന് റിപ്പോര്ട്ട്. താരത്തിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. പകരം മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനില് ഉള്പ്പെടുത്തിയേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
'ആറാ'ടി ബുമ്ര; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സ് ലീഡ്ആദ്യ രണ്ട് ടെസ്റ്റുകളിലും ജസ്പ്രീത് ബുമ്രയുടെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് നിര്ണായകമായിരുന്നു. രണ്ടാം ടെസ്റ്റില് ആറ് വിക്കറ്റ് നേടി ഇംഗ്ലീഷ് പടയെ തകര്ത്ത ബുമ്രയാണ് മാന് ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിലുമായി 15 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. 32 ഓവറുകളില് പന്തെറിഞ്ഞ താരം 160 റണ്സ് മാത്രമാണ് വിട്ടുകൊടുത്തതും.
ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില് ഇംഗ്ലണ്ടിനെ തരിപ്പണമാക്കിട്വന്റി20 ലോകകപ്പ് അടുക്കുന്ന സാഹചര്യത്തില് മത്സരാധിക്യം പരിഗണിച്ചാണ് ബുമ്രയ്ക്ക് വിശ്രമം നല്കുന്നതെന്നാണ് സൂചന. നേരത്തെ പേസര് മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റില് വിശ്രമം അനുവദിച്ചിരുന്നു. ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുമ്പോള് സിറാജ് സ്ക്വാഡിലേക്ക് മടങ്ങിയെത്തും. അതേസമയം അവസാന രണ്ട് ടെസ്റ്റുകളില് ബുമ്ര തിരിച്ചെത്തുമെന്നും റിപ്പോര്ട്ടുകളുണ്ട്. അവസാന മൂന്ന് ടെസ്റ്റുകളിലേക്കുള്ള ഇന്ത്യന് ടീമിനെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.