റെഡ് ബോൾ ക്രിക്കറ്റിന് പരി​ഗണന; ടെസ്റ്റ് താരങ്ങൾക്ക് പ്രതിഫലം ഉയർത്താൻ ബിസിസിഐ

നിലവിൽ ടെസ്റ്റ് കളിക്കുന്ന ഒരു താരത്തിന് മത്സരത്തിന് 15 ലക്ഷം രൂപയാണ് പ്രതിഫലം.
റെഡ് ബോൾ ക്രിക്കറ്റിന് പരി​ഗണന; ടെസ്റ്റ് താരങ്ങൾക്ക് പ്രതിഫലം ഉയർത്താൻ ബിസിസിഐ
Updated on

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താൽപ്പര്യം ഉയർത്താനുള്ള ശ്രമവുമായി ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്ക് പ്രതിഫലം ഉയർത്താനാണ് ബിസിസിഐ നീക്കം. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് ഉൾപ്പടെ ഉപേക്ഷിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ബോർഡ് പ്രതിഫലം ഉയർത്താൻ ശ്രമം നടത്തുന്നത്.

നിലവിൽ ടെസ്റ്റ് കളിക്കുന്ന ഒരു താരത്തിന് മത്സരത്തിന് 15 ലക്ഷം രൂപയാണ് പ്രതിഫലം. ആറ് ലക്ഷം രൂപ ഏകദിന ക്രിക്കറ്റിനും മൂന്ന് ലക്ഷം രൂപ ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നതിനും ലഭിക്കും. ഇതിന് പുറമെ ഒരു വർഷം ദേശീയ ടീമിന് വേണ്ടി എല്ലാ ടെസ്റ്റ് മത്സരങ്ങളും കളിക്കുന്ന താരത്തിന് പ്രത്യേക ബോണസ് തുക അനുവദിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

റെഡ് ബോൾ ക്രിക്കറ്റിന് പരി​ഗണന; ടെസ്റ്റ് താരങ്ങൾക്ക് പ്രതിഫലം ഉയർത്താൻ ബിസിസിഐ
രഞ്ജി ട്രോഫിയിൽ അപൂർവ്വ റെക്കോർഡ്; 10-ാം വിക്കറ്റിൽ 194 റൺസ് കൂട്ടുകെട്ട്

ഇന്ത്യൻ‌ താരങ്ങളായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ദേശീയ ടീമിൽ നിന്ന് ഇടവേളയെടുത്ത് ഐപിഎല്ലിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. രഞ്ജി ട്രോഫി കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടും ഇഷാൻ കിഷൻ അടക്കം ഇത് നിഷേധിച്ചിരുന്നു. താരങ്ങളുടെ നടപടിയിൽ തുടർച്ചയായി അതൃപ്തി പ്രകടിപ്പിച്ച ബിസിസിഐ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കളിക്കാരെ ആകർഷിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com