ധോണിയോ ജഡേജയോ അല്ല; സിഎസ്‌കെയുടെ സീസണിലെ മൂല്യമേറിയ താരം രച്ചിന്‍ രവീന്ദ്രയാവുമെന്ന് ആകാശ് ചോപ്ര

ഐപിഎല്ലിന്റെ 17ാം പതിപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്
ധോണിയോ ജഡേജയോ അല്ല; സിഎസ്‌കെയുടെ സീസണിലെ മൂല്യമേറിയ താരം രച്ചിന്‍ രവീന്ദ്രയാവുമെന്ന് ആകാശ് ചോപ്ര
Updated on

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ രച്ചിന്‍ രവീന്ദ്ര ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂല്യമേറിയ കളിക്കാരനാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ന്യൂസിലന്‍ഡിന്റെ ലോകകപ്പ് ഹീറോ രച്ചിന്‍ രവീന്ദ്രയെ 2023 ഡിസംബറില്‍ ദുബായിയില്‍ നടന്ന ഐപിഎല്‍ മിനിലേലത്തില്‍ 1.80 കോടി രൂപയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ഓള്‍റൗണ്ടറായ രച്ചിന്‍ ഉള്ളതിനാല്‍ പരിക്ക് കാരണം മത്സരങ്ങള്‍ നഷ്ടമായ ഡെവോണ്‍ കോണ്‍വേയുടെ അഭാവം സിഎസ്‌കെയെ ബാധിക്കില്ലെന്നും ചോപ്ര വ്യക്തമാക്കി.

'ഈ ടീമിന് എപ്പോഴും കാര്യങ്ങള്‍ എളുപ്പമാണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം അവര്‍ ആരെയെങ്കിലും പുതിയതായി കണ്ടെത്തുന്നു. ഇവിടെ കോണ്‍വേയുടെ ബാക്കപ്പായ രച്ചിന്‍ രവീന്ദ്രയെ ഇതിനോടകം തന്നെ സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുന്നു. അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ് രച്ചിന്‍', ചോപ്ര പറയുന്നു.

ധോണിയോ ജഡേജയോ അല്ല; സിഎസ്‌കെയുടെ സീസണിലെ മൂല്യമേറിയ താരം രച്ചിന്‍ രവീന്ദ്രയാവുമെന്ന് ആകാശ് ചോപ്ര
കളത്തിലിറങ്ങില്ലേ ചെന്നൈയുടെ 'തല'?; 'പുതിയ റോള്‍' വെളിപ്പെടുത്താതെ ധോണി

'രച്ചിന്റെ ടി20 കരിയര്‍ അത്ര നല്ലതല്ലെന്നത് ശരിയാണ്. എന്നാല്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുക എന്നത് തന്നെ മികച്ച കാര്യമാണ്. അവിടെ അദ്ദേഹത്തിന്റെ ടി20യുടെ മികച്ച 'അവതാരത്തെ' നിങ്ങള്‍ കണ്ടേക്കാം. സീസണില്‍ സിഎസ്‌കെയുടെ മൂല്യമേറിയ താരമാവാനുള്ള എല്ലാ കഴിവും അദ്ദേഹത്തിനുണ്ട്', ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ 17ാം പതിപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ടീമുകള്‍ക്കൊപ്പം ആരാധകരും ഐപിഎല്‍ ചൂടിലേക്ക് ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. മാര്‍ച്ച് 22ന് ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com