ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഇന്ത്യ വിജയം ആവർത്തിച്ചു. പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. രസകരമായ നിമിഷങ്ങളിലൂടെയാണ് പരമ്പര കടന്നുപോയത്. ഹെൽമറ്റ് വെക്കാതെ ഫീൽഡിൽ നിന്ന സർഫറാസിനെ ശാസിച്ച രോഹിതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇപ്പോഴിതാ ക്ലീൻ ബൗൾഡിന് റിവ്യൂ ആവശ്യപ്പെട്ട ഷുഹൈബ് ബഷീറിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
മത്സരത്തിൽ ഇന്ത്യൻ ജയം വൈകിപ്പിച്ച് ജോ റൂട്ടും ഷുഹൈബ് ബഷീറും ഒമ്പതാം വിക്കറ്റിൽ പൊരുതുകയായിരുന്നു. ഒടുവിൽ രവീന്ദ്ര ജഡേജ ബഷീറിനെ ക്ലീൻ ബൗൾഡാക്കി. സ്റ്റമ്പിൽകൊണ്ട പന്ത് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ കൈപ്പിടിയിലൊതുക്കി മുകളിലേക്ക് എറിഞ്ഞിരുന്നു. ഒരുപക്ഷേ ക്യാച്ച് ഔട്ട് എന്ന് കരുതിയാവും ബഷീർ റിവ്യൂ ആവശ്യപ്പെട്ടത്. എന്തായാലും ബഷീറിന്റെ പ്രവർത്തിയിൽ തലയിൽ കൈവെച്ച് ചിരിക്കുകയാണ് ജോ റൂട്ട്.
ബാസ്ബോളിന് ഹാപ്പി ജേർണി; ധരംശാലയിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയംഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയമാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഒരു ഇന്നിംഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. 84 റൺസെടുത്ത ജോ റൂട്ടിന്റെ ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്.