രഞ്ജി ട്രോഫി ക്രിക്കറ്റ്; വിദർഭയ്ക്ക് മുമ്പിൽ ഹിമാലയൻ ലക്ഷ്യമുയർത്തി മുംബൈ

രണ്ടാം ഇന്നിം​ഗ്സിൽ 418 റൺസാണ് മുംബൈ നേടിയത്.
രഞ്ജി ട്രോഫി ക്രിക്കറ്റ്; വിദർഭയ്ക്ക് മുമ്പിൽ ഹിമാലയൻ ലക്ഷ്യമുയർത്തി മുംബൈ
Updated on

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിജയത്തിനായി വിദർഭയ്ക്ക് മുന്നിൽ ഹിമാലയൻ ലക്ഷ്യമുയർത്തി മുംബൈ. രണ്ട് ദിവസം ബാക്കി നിൽക്കെ 538 റൺസെടുത്താൽ മാത്രമെ വിദർഭയ്ക്ക് രഞ്ജി കിരീടം സ്വന്തമാക്കാൻ കഴിയു. രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ്ങിനിറങ്ങിയ വിദർഭ വിക്കറ്റ് നഷ്മില്ലാതെ 10 റൺസ് നേടിയിട്ടുണ്ട്.

രണ്ടിന് 141 എന്ന സ്കോറിൽ നിന്നാണ് മുംബൈ ബാറ്റിം​ഗ് പുഃനരംഭിച്ചത്. മുഷീർ ഖാന്റെ 136, അജിൻക്യ രഹാനെയുടെ 73, ശ്രേയസ് അയ്യരുടെ 95, ഷംസ് മുലാനി പുറത്താകാതെ നേടിയ 50 എന്നിവരുടെ ഇന്നിങ്ങ്സുകളാണ് മുംബൈയെ വമ്പൻ ടോട്ടലിലേക്ക് എത്തിച്ചത്. രണ്ടാം ഇന്നിം​ഗ്സിൽ 418 റൺസാണ് മുംബൈ നേടിയത്.

രഞ്ജി ട്രോഫി ക്രിക്കറ്റ്; വിദർഭയ്ക്ക് മുമ്പിൽ ഹിമാലയൻ ലക്ഷ്യമുയർത്തി മുംബൈ
‌ട്വന്റി 20 ലോകകപ്പില്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കിയേക്കും; കടുത്ത തീരുമാനത്തിന് ബിസിസിഐ

527 റൺസിന്റെ ലീഡ് രണ്ടാം ഇന്നിം​ഗ്സിൽ സ്വന്തമാക്കാനും രഹാനെയുടെ സംഘത്തിന് കഴിഞ്ഞു. വിദർഭയ്ക്കായി ഹർഷ് ദൂബെ അഞ്ചും യാഷ് താക്കൂർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. രണ്ട് ദിവസം ബാക്കി നിൽക്കെ 42-ാം രഞ്ജി കിരീടത്തിന് മുംബൈയ്ക്ക് വേണ്ടത് 10 വിക്കറ്റുകളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com