'നിങ്ങളാണ് ഏറ്റവും മികച്ച ടീം'; ഡല്‍ഹി ക്യാപിറ്റല്‍സിന് ആശംസകളുമായി റിക്കി പോണ്ടിംഗ്

കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടാനായിരുന്നു ഡല്‍ഹിയുടെ യോഗം.
'നിങ്ങളാണ് ഏറ്റവും മികച്ച ടീം'; ഡല്‍ഹി ക്യാപിറ്റല്‍സിന് ആശംസകളുമായി റിക്കി പോണ്ടിംഗ്
Updated on

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലത്തെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുന്നത് ആദ്യ കലാശപ്പോരിനിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടാനായിരുന്നു ഡല്‍ഹിയുടെ യോഗം. എന്നാല്‍ ഇത്തവണ കിരീട വിജയം സ്വന്തമാക്കാന്‍ ആശംസിച്ചിരിക്കുകയാണ് പുരുഷ ടീമിന്റെ പരിശീലകന്‍ റിക്കി പോണ്ടിംഗ്.

വനിതാ പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ടീമാണ് നിങ്ങള്‍. പുരുഷ ടീമിന്റെ പ്രതിനിധിയായി ഞാന്‍ അറിയിക്കുന്നു. കിരീടം സ്വന്തമാക്കുക. എല്ലാവിധ ആശംസകളും നേരുന്നു. റിക്കി പോണ്ടിംഗ് കുറിച്ചു.

'നിങ്ങളാണ് ഏറ്റവും മികച്ച ടീം'; ഡല്‍ഹി ക്യാപിറ്റല്‍സിന് ആശംസകളുമായി റിക്കി പോണ്ടിംഗ്
ധോണി വിരമിച്ചതിന് ശേഷം തന്റെ ബൗളിംഗ് മോശമായി; കുല്‍ദീപ് യാദവ്

റിഷഭ് പന്തിന്റെ തിരിച്ചുവരവോടെ ഡല്‍ഹിയുടെ പുരുഷ ടീമും കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഡല്‍ഹിയുടെ പുരുഷ ടീമിന് കഴിഞ്ഞിട്ടില്ല. 2020ല്‍ ഫൈനലില്‍ എത്തിയതാണ് മികച്ച പ്രകടനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com