റിഷഭ് പന്ത് നായകൻ; ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചു

മാർച്ച് 23ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.
റിഷഭ് പന്ത് നായകൻ; ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചു
Updated on

ഡൽഹി: വാഹനാപകടത്തിൽ ​ഗുരുതര പരിക്കേറ്റ ക്രിക്കറ്റ് താരം റിഷഭ് പന്ത് സമാനതകളില്ലാത്ത തിരിച്ചുവരവാണ് നടത്തിയത്. രണ്ട് വർഷം ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന് പറഞ്ഞ ഡോക്ടർമാരെ പന്ത് അത്ഭുതപ്പെടുത്തി. വെറും 14 മാസത്തിനുള്ളിൽ താരം ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമതാ ടെസ്റ്റിൽ വിജയിച്ചു. ഇപ്പോഴിതാ താരത്തിനെ തേടി മറ്റൊരു പ്രഖ്യാപനവും എത്തിയിരിക്കുന്നു.

ഇത്തവണത്തെ ഐപിഎല്ലിൽ ഡൽഹി നിരയിൽ പന്ത് ഉണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ വെറുമൊരു താരമായല്ല പന്ത് കളിക്കുക. ഡൽഹി ക്യാപിറ്റൽസ് നായകനായി പന്ത് കളത്തിലെത്തും. സമൂഹമാധ്യമങ്ങളിലൂടെ ഡൽഹി അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചു.

റിഷഭ് പന്ത് നായകൻ; ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചു
നാടൊക്കെ ഒന്ന് കണ്ടുവരാം; തനി മലയാളിയായി ഇവാനാശാൻ

കരിയറിലെ ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് തിരിച്ചുവരവിനായി റിഷഭ് കഠിനാദ്ധ്വാനം ചെയ്തു. സഹതാരങ്ങൾക്ക് പന്തിന്റെ അനുഭവം പ്രോത്സാഹനം ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഡൽഹി അധികൃതർ പറഞ്ഞു. മാർച്ച് 23ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com