അടുത്ത വർഷത്തെ മെഗാലേലം; ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ

അടുത്ത വർഷത്തെ മെഗാലേലം; ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ

കഴിഞ്ഞ മെഗാലേലത്തിൽ‌ ഒരു ടീമിന് പരമാവധി ചിലവഴിക്കാവുന്ന തുക 90 കോടി രൂപയായിരുന്നു.
Published on

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുന്നതിനിടെ ഐപിഎൽ ടീം ഉടമകളുടെ യോ​ഗം വിളിച്ച് ബിസിസിഐ. എപ്രീൽ 16ന് അഹമ്മദാബാദിൽ വെച്ചാണ് യോ​ഗം നടക്കുക. അന്ന് ഡൽഹി ക്യാപിറ്റൽസ്-​ഗുജറാത്ത് ടൈറ്റൻ‌സ് മത്സരം നടക്കുന്നതിനിടെ ടീം ഉടമകളുടെ യോ​ഗവും നടക്കും. അടുത്ത വർഷം നടക്കേണ്ട ഐപിഎല്ലിന്റെ മെ​ഗാലേലം യോ​ഗത്തിൽ ചർ‌ച്ചയാകുമെന്നാണ് സൂചന.

ടീം ഉടമകളുടെ അനൗദ്യോ​ഗിക യോ​ഗമാണ് വിളിച്ചുചേർത്തിരിക്കുന്നത്. അടുത്ത സീസണിൽ ഒരു ടീമിൽ എത്ര താരങ്ങളെ വരെ നിലനിർത്താം, ഒരു ടീമിന് പരമാവധി ചിലവഴിക്കാം തുടങ്ങിയ കാര്യങ്ങൾ യോ​ഗത്തിൽ ചർച്ചയായേക്കും. കഴിഞ്ഞ മെ​ഗാ ലേലത്തിൽ‌ ഒരു ടീമിന് പരമാവധി ചിലവഴിക്കാവുന്ന തുക 90 കോടി രൂപയായിരുന്നു.

അടുത്ത വർഷത്തെ മെഗാലേലം; ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ
ഇപ്പോഴില്ലെങ്കിൽ ഇനി എപ്പോൾ; ഫിഫ ലോകകപ്പ് കളിക്കാൻ ഇന്ത്യ യോ​ഗ്യരോ?

ബിസിസിഐ പ്രസിഡന്റ് റോ‍ജർ‌ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് യോ​ഗം വിളിച്ചുചേർത്തിരിക്കുന്നത്. ഐപിഎൽ ഒരു മാസം പിന്നിടുമ്പോൾ ടീം ഉടമകൾക്ക് ഒത്തുചേരാൻ മികച്ച വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

logo
Reporter Live
www.reporterlive.com