ധോണി ബാറ്റ് ചെയ്യേണ്ടത് ഓപ്പണറായി; നിർദ്ദേശവുമായി മൈക്കൽ ക്ലാർക്ക്

ധോണി ബാറ്റ് ചെയ്യേണ്ടത് ഓപ്പണറായി; നിർദ്ദേശവുമായി മൈക്കൽ ക്ലാർക്ക്

ടീമിന്റെ ഉയർച്ചയ്ക്കായി ധോണി ഏത് പൊസിഷനിലും ബാറ്റ് ചെയ്യുമെന്നും ക്ലാർക്ക്
Published on

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ ധോണി ആദ്യമായി ബാറ്റിം​ഗിനിറങ്ങി ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ പ്രകടനമാണ് ധോണി പുറത്തെടുത്തത്. 16 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 37 റൺസുമായി ചെന്നൈ മുൻ നായകൻ പുറത്താകാതെ നിന്നു. 42-ാം വയസിലാണ് ധോണിയുടെ ബാറ്റിം​ഗ് വെടിക്കെട്ടുണ്ടായത്. പിന്നാലെ ധോണി ബാറ്റിം​ഗ് ഓഡറിൽ മുന്നിലെത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്.

ഓപ്പണറാകാൻ ധോണി തയ്യാറാകുമെന്ന് തനിക്ക് തോന്നുന്നില്ല. സ്വന്തം പൊസിഷനിൽ കളിക്കാനായിരിക്കും ധോണി ഇഷ്ടപ്പെടുന്നത്. അയാൾ ബാറ്റിം​ഗ് ഓഡറിൽ മുന്നിലേക്ക് എത്തുവാനാണ് ആരാധകർ ഇഷ്ടപ്പെടുന്നത്. എന്നാൽ കരിയറിൽ ഉടനീളം ഞങ്ങൾ ധോണിയോട് ഇക്കാര്യം പറഞ്ഞിരുന്നു. ഒരിക്കലും ധോണി അത് കേട്ടില്ലെന്നും മൈക്കൽ ക്ലാർക്ക് വ്യക്തമാക്കി.

ധോണി ബാറ്റ് ചെയ്യേണ്ടത് ഓപ്പണറായി; നിർദ്ദേശവുമായി മൈക്കൽ ക്ലാർക്ക്
ഡൽഹിയോട് തോറ്റതിന് കാരണം രച്ചിന്റെ മോശം പ്രകടനം; റുതുരാജ് ​ഗെയ്ക്ക്‌വാദ്‌

കരിയറിൽ ചിലപ്പോഴൊക്കെ ധോണി ബാറ്റിം​ഗിൽ സ്ഥാനക്കയറ്റം നേടിയിരുന്നു. അത് ടീമിന് ആവശ്യമുള്ളപ്പോഴാണ്. അപ്പോഴൊക്കെ മികച്ച പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. ടീമിന് ഏറ്റവും മികച്ചതിനായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ധോണി തയ്യാറാവുമെന്നും ഓസ്ട്രേലിയൻ മുൻ നായകൻ പ്രതികരിച്ചു.

logo
Reporter Live
www.reporterlive.com