ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല; മുംബൈയുടെ മൂന്നാം തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും.
ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല; മുംബൈയുടെ മൂന്നാം തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ
Updated on

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയിരിക്കുകയാണ്. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് മുംബൈ ആരാധകരെ കടുത്ത നിരാശയിലാക്കി. ഇപ്പോൾ തോൽവിയിൽ പ്രതികരണവുമായി മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയും രംഗത്തെത്തി. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാർദ്ദിക്കിന്റെ പ്രതികരണം.

ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. മുംബൈ ഇന്ത്യൻസ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാനെതിരെ 150ലധികം റൺസ് നേടണമായിരുന്നു. മുംബൈയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ മുൻ നിര ബാറ്റർമാരുടെ പ്രകടനം മോശമായെന്നും ഹാർദ്ദിക്ക് പ്രതികരിച്ചു.

ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല; മുംബൈയുടെ മൂന്നാം തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യ
എം എസ് ധോണി ബാറ്റ് ചെയ്തത് പരിക്കുമായി?; ആരാധകരെ ആശങ്കയിലാക്കുന്ന വീഡിയോ

മത്സരത്തിൽ ഒരു ഘട്ടത്തിൽ നാലിന് 20 എന്ന് മുംബൈ തകർന്നിരുന്നു. നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ നേടിയ 34 റൺസും തിലക് വർമ്മ നേടിയ 32 റൺസുമാണ് മുംബൈയെ 100 കടത്തിയത്. എന്നാൽ റിയാൻ പരാ​ഗിന്റെ അർദ്ധ സെഞ്ച്വറിയിൽ രാജസ്ഥാൻ അനായാസം വിജയം നേടുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com