മായങ്ക് മാജിക്ക് റീലോഡഡ്; ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് തുടര്‍പരാജയം

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്
മായങ്ക് മാജിക്ക് റീലോഡഡ്; ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് തുടര്‍പരാജയം
Updated on

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിന് പരാജയം. ബെംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്. 182 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (81) തകര്‍പ്പന്‍ ഇന്നിങ്സിനൊപ്പം നിക്കോളാസ് പൂരന്റെ (40*) കിടിലന്‍ ഫിനിഷുമാണ് സൂപ്പര്‍ ജയന്റ്സിന് കരുത്തായത്. ബെംഗളൂരുവിന് വേണ്ടി ഗ്ലെന്‍ മാക്സ്വെല്‍ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണു. വിരാട് കോഹ്‌ലി (22), ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവര്‍ ആദ്യം പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോഴാണ് മൂന്നാം വിക്കറ്റായി മാക്‌സ്‌വെല്‍ മടങ്ങിയത്.

മായങ്ക് മാജിക്ക് റീലോഡഡ്; ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് തുടര്‍പരാജയം
'ഡി കോക്ക്' വെടിക്കെട്ട് റീലോഡഡ്,ഒപ്പം പൂരന്‍റെ സ്മാഷിങ് ഫിനിഷും; ആര്‍സിബിക്ക് ജയിക്കാന്‍ 182 റണ്‍സ്

പിന്നീടെത്തിയവരില്‍ മഹിപാല്‍ ലോംറോറിന് മാത്രമാണ് തിളങ്ങാനായത്. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ താരം 13 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായി. അനുജ് റാവത്ത് (11), മുഹമ്മദ് സിറാജ് എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. കാമറൂണ്‍ ഗ്രീന്‍ (9), ദിനേശ് കാര്‍ത്തിക് (4), മായങ്ക് ദാഗര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റീസ് ടോപ്ലി മൂന്ന് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മായങ്ക് മാജിക്ക് റീലോഡഡ്; ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് തുടര്‍പരാജയം
കോഹ്‌ലി 100 നോട്ട് ഔട്ട് @ചിന്നസ്വാമി; ലഖ്‌നൗവിനെതിരായ മത്സരത്തില്‍ റോയല്‍ റെക്കോര്‍ഡ്

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിന്റെ വിജയശില്‍പ്പിയായ മായങ്ക് ആര്‍സിബിക്കെതിരെയും മികച്ച പ്രകടനം ആവര്‍ത്തിച്ചു. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് രണ്ടാം മത്സരത്തിലും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍സിബിക്കെതിരെ നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

ലഖ്‌നൗവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. അതേസമയം ചിന്നസ്വാമിയില്‍ ബെംഗളൂരു വഴങ്ങിയ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തിലും ബെംഗളൂരുവിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com