ഹൈദരാബാദ് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ 166 റണ്സ് വിജയലക്ഷ്യമുയര്ത്തി ചെന്നൈ സൂപ്പര് കിങ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 165 റണ്സ് അടിച്ചുകൂട്ടി. 25 പന്തില് 45 റണ്സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്.
Innings Break!
— IndianPremierLeague (@IPL) April 5, 2024
An impressive comeback from #SRH bowlers restrict #CSK to 165/5
Which team will get 🔙 to winning ways?🤔
Scorecard ▶️ https://t.co/O4Q3bQNgUP #TATAIPL | #SRHvCSK pic.twitter.com/34IwVR5dQB
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്മാരായ രചിന് രവീന്ദ്ര ഒന്പത് പന്തില് 12 റണ്സും ക്യാപ്റ്റന് റുതുരാജ് ഗെയ്ക്വാദ് 21 പന്തില് 26 റണ്സും മാത്രം നേടി. മൂന്നാം വിക്കറ്റില് അജിന്ക്യ രഹാനെയും ശിവം ദുബെയും ക്രീസിലൊരുമിച്ചപ്പോഴാണ് റണ്ണൊഴുകാന് തുടങ്ങിയത്. ടീം സ്കോര് 100 കടത്തിയാണ് ശിവം (45) മടങ്ങിയത്.
ശശാങ്കിൻ്റെ അർദ്ധസെഞ്ച്വറി: കൈയടിക്കുക പോലും ചെയ്യാതെ പഞ്ചാബ് ഡഗ്ഗൗട്ട്അടുത്ത ഓവറില് തന്നെ അജിന്ക്യ രഹാനെയും മടങ്ങി. 30 പന്തില് 35 റണ്സെടുത്താണ് രഹാനെ കൂടാരം കയറിയത്. ഈ രണ്ട് വിക്കറ്റുകള് വീണതോടെ റണ്സ് കണ്ടെത്താന് ചെന്നൈ ബാറ്റര്മാര് നന്നേ ബുദ്ധിമുട്ടി. ക്രീസിലൊരുമിച്ച ജഡേജയും ഡാരില് മിച്ചലും ബൗണ്ടറി കണ്ടെത്താന് പാടുപെട്ടപ്പോള് ചെന്നൈയുടെ സ്കോര് 20 ഓവറില് 165 റണ്സില് ഒതുങ്ങി. മൂന്ന് പന്ത് ശേഷിക്കെ ഡാരില് മിച്ചല് (13) പുറത്തായപ്പോള് സൂപ്പര് താരം എം എസ് ധോണി കളത്തിലിറങ്ങി. 2 പന്തില് ഒരു റണ് മാത്രമാണ് ധോണിക്ക് നേടാനായത്. ധോണിക്കൊപ്പം 23 പന്തില് 31 റണ്സെടുത്ത് ജഡേജയും പുറത്താകാതെ നിന്നു.