
ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ടീമിലെ താരങ്ങളെ സംബന്ധിച്ച് രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ്, അജിത് അഗാർക്കർ തുടങ്ങിയവർ ചർച്ച നടത്തിയെന്നാണ് സൂചന. സൂപ്പർ താരം വിരാട് കോഹ്ലിയും ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയും ടീമിലുണ്ടാകുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണറായി ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെ ലോകകപ്പിൽ തന്റെ റോൾ എന്താണെന്ന് അറിയണമെന്ന് വിരാട് കോഹ്ലി ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. ഐപിഎല്ലിൽ യശസ്വി ജയ്സ്വാൾ മോശം ഫോമിലാണെന്ന് പരിഗണിച്ചാണ് കോഹ്ലി ആ റോളിലേക്ക് പരിഗണിക്കുന്നത്.
കോടതിയിൽ വിജയം; യുവന്റസ് റൊണാൾഡോയ്ക്ക് 10 മില്യൺ നൽകണംമികച്ച ഫോമിലാണെങ്കിലും ശുഭ്മൻ ഗില്ലിനെ ബാക്ക് അപ്പ് ഓപ്പണറാക്കാനാണ് സെലക്ടർമാരുടെ തീരുമാനം. കോഹ്ലിയുടെ അനുഭവ സമ്പത്ത് തുടക്കം മുതൽ ഉപയോഗപ്പെടുത്തുകയാണ് സെലക്ടർമാരുടെ ലക്ഷ്യം. ഇന്ത്യൻ മധ്യനിരയിലേക്ക് റിങ്കു സിംഗ്, ശിവം ദൂബെ, റിയാൻ പരാഗ് തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.