ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യത്തിന് വിരാമം; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ്

ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യ തലപ്പത്ത് തന്നെ തുടരുകയാണ്
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യത്തിന് വിരാമം; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ്
Updated on

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ആധിപത്യത്തിന് വിരാമമിട്ട് ഓസ്‌ട്രേലിയ. ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇതുവരെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയായിരുന്നു ഒന്നാമത്. ടെസ്റ്റിലെ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യ തലപ്പത്ത് തന്നെ തുടരുകയാണ്.

124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമതുള്ള ഇന്ത്യക്ക് 120 റേറ്റിങ് പോയിന്റുകളുണ്ട്. 105 റേറ്റിങ് പോയിന്റുകളുള്ള ഇംഗ്ലണ്ടാണ് മൂന്നാം റാങ്കിലുള്ളത്. 103 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും 96 പോയിന്റുകളുമായി ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 4-1ന് വിജയിച്ചതിനു പിന്നാലെയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തിയത്. എന്നാല്‍ ഐസിസി പുതിയ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ 2020-21 കാലയളവിലെ ടെസ്റ്റ് പരമ്പരകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ ഈ കാലയളവില്‍ ഓസീസിനെതിരെ 2-1ന് ഇന്ത്യ പരമ്പര നേടിയത് റാങ്കിങ്ങില്‍നിന്ന് ഒഴിവാക്കുകയും ഇന്ത്യക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com