മണിക്കൂറുകൾ നീണ്ട സമ്മർദ്ദം; ഒടുവിൽ ആവേശത്തോടെ കാവ്യാ മാരൻ

സീസണിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ സൺറൈസേഴ്സിന്റെ ആറാം ജയമാണിത്
മണിക്കൂറുകൾ നീണ്ട സമ്മർദ്ദം; ഒടുവിൽ ആവേശത്തോടെ കാവ്യാ മാരൻ
Updated on

ഹൈദരാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം. അവസാന നിമിഷം വരെ ഒരു ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും അനിശ്ചിതത്വവും നിറഞ്ഞുനിന്നു. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ നേരിയ മേൽക്കൈ രാജസ്ഥാൻ റോയൽസിനായിരുന്നു. എങ്കിലും അവസാന പന്തിൽ സൺറൈസേഴ്സ് വിജയം സ്വന്തമാക്കി.

മത്സരം കണ്ട സൺറൈസേഴ്സ് ആരാധകരെപ്പോലെ ഉടമ കാവ്യാ മാരനും സമ്മർദ്ദത്തിലായിരുന്നു. പക്ഷേ വിജയം സ്വന്തമാക്കിയപ്പോൾ എല്ലാ സമ്മർദ്ദങ്ങളും വിട്ടകന്നു. സൺറൈസേഴ്സ് ഡ​ഗ് ഔട്ടിൽ ആവേശത്തോടെ വിജയം ആഘോഷിക്കുന്ന കാവ്യാ മാരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

മണിക്കൂറുകൾ നീണ്ട സമ്മർദ്ദം; ഒടുവിൽ ആവേശത്തോടെ കാവ്യാ മാരൻ
അവസാന ഓവറിൽ മത്സര ഫലത്തെക്കുറിച്ച് ചിന്തിച്ചില്ല; ഭുവനേശ്വർ കുമാർ

സീസണിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ സൺറൈസേഴ്സിന്റെ ആറാം ജയമാണിത്. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും പാറ്റ് കമ്മിൻസിനും സംഘത്തിനും സാധിച്ചു. സീസണിൽ ഇനി നാല് മത്സരങ്ങൾ ബാക്കിയുള്ള സൺറൈസേഴ്സ് പ്ലേ ഓഫിൽ എത്തുമെന്ന പ്രതീക്ഷയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com