ചിന്നസ്വാമിയില്‍ തീയായി ബെംഗളൂരു ബൗളർമാർ; ഗുജറാത്തിനെതിരെ കുഞ്ഞന്‍ വിജയലക്ഷ്യം

ആര്‍സിബിക്കായി സിറാജും വൈശാഖും യാഷും രണ്ട് വിക്കറ്റ് വീതം നേടി
ചിന്നസ്വാമിയില്‍ തീയായി ബെംഗളൂരു ബൗളർമാർ; ഗുജറാത്തിനെതിരെ കുഞ്ഞന്‍ വിജയലക്ഷ്യം
Updated on

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 148 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 19.3 ഓവറില്‍ 147 റണ്‍സിന് ആര്‍സിബി ഓള്‍ഔട്ടാക്കി. 24 പന്തില്‍ 37 റണ്‍സെടുത്ത ഷാരൂഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ആര്‍സിബിക്കായി സിറാജും വൈശാഖും യാഷും രണ്ട് വിക്കറ്റ് വീതം നേടി.

ടോസിലെ നിര്‍ഭാഗ്യം ഗുജറാത്തിനെ ഇന്നിങ്‌സിലുടനീളം പിന്തുടര്‍ന്നു. 19 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് തുടരെ ടൈറ്റന്‍സിന് നഷ്ടമായത്. വൃദ്ധിമാന്‍ സാഹ (7 പന്തില്‍ 1 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (7 പന്തില്‍ 2 റണ്‍സ്), സായ് സുദര്‍ശന്‍ (14 പന്തില്‍ 6) എന്നിവരാണ് പവര്‍പ്ലേയില്‍ തന്നെ പുറത്തായത്.

നാലാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച ഡേവിഡ് മില്ലര്‍-ഷാരൂഖ് ഖാന്‍ സഖ്യമാണ് ടൈറ്റന്‍സിനെ 80 റണ്‍സിലേക്കെത്തിച്ചത്. 12-മത്തെ ഓവറില്‍ മില്ലറെയും തൊട്ടടുത്ത ഓവറില്‍ ഷാരൂഖ് ഖാനെയും ബെംഗളൂരു പുറത്താക്കി. 20 പന്തില്‍ 30 റണ്‍സെടുത്ത മില്ലറെ കരണ്‍ ശര്‍മ്മ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കൈകളിലെത്തിച്ചപ്പോള്‍ 24 പന്തില്‍ 37 റണ്‍സെടുത്ത ഷാരൂഖ് ഖാനെ വിരാട് കോഹ്‌ലി റണ്ണൗട്ടാക്കി.

ചിന്നസ്വാമിയില്‍ തീയായി ബെംഗളൂരു ബൗളർമാർ; ഗുജറാത്തിനെതിരെ കുഞ്ഞന്‍ വിജയലക്ഷ്യം
'റിങ്കു നിരാശപ്പെടണ്ട കാര്യമില്ല, ലോകകപ്പിനുള്ളത് ഏറ്റവും ശക്തമായ ടീം'; ന്യായീകരിച്ച് ഗാംഗുലി

പിന്നീടെത്തിയ തെവാത്തിയ 21 പന്തില്‍ 35 റണ്‍സും റാഷിദ് ഖാന്‍ 14 പന്തില്‍ 18 റണ്‍സും നേടി പുറത്തായി. ഇതോടെ 18-ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലേക്ക് ഗുജറാത്ത് തകര്‍ന്നു. 19-ാമത്തെ ഓവറിന്റെ ആദ്യ മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീണതോടെ ഗുജറാത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു. മാനവ് സുത്തര്‍ (1) , മോഹിത്ത് ശര്‍മ്മ (0), വിജയ് ശങ്കര്‍ (10) എന്നിവരാണ് പുറത്തായത്. ബെംഗളൂരുവിനായി സിറാജ്, യഷ് ദയാല്‍, വിജയ്കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com