'നന്ദി അ​ഗാർക്കർ'; കെ എൽ രാഹുലിന് രൂക്ഷവിമർശനം

33 പന്ത് നേരിട്ട താരം 29 റൺസ് മാത്രമാണ് നേടിയത്.
'നന്ദി അ​ഗാർക്കർ'; കെ എൽ രാഹുലിന് രൂക്ഷവിമർശനം
Updated on

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ ലഖ്നൗ നായകൻ കെ എൽ രാഹുൽ മോശം പ്രകടനമാണ് നടത്തിയത്. 33 പന്ത് നേരിട്ട താരം 29 റൺസ് മാത്രമാണ് നേടിയത്. ഒരു ഫോറും ഒരു സിക്സും രാഹുലിന്റെ ഇന്നിം​ഗ്സിലുണ്ട്.

ബാറ്റിം​ഗിന് അനുകൂലമായ പിച്ചിൽ മോശം പ്രകടനം നടത്തിയ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ആരാധകർ ഉയർത്തുന്നത്. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് രാഹുലിന് ഇടം ലഭിച്ചിരുന്നില്ല. ഇതിന് മുഖ്യസിലക്ടർ അജിത്ത് അ​ഗാർക്കറിന് നന്ദി പറയുകയാണ് ആരാധകർ. തന്നെ ഒഴിവാക്കിയ ബിസിസിഐ തീരുമാനം ശരിയെന്ന് രാഹുൽ തെളിയിച്ചെന്നും ആരാധകർ പറയുന്നു.

'നന്ദി അ​ഗാർക്കർ'; കെ എൽ രാഹുലിന് രൂക്ഷവിമർശനം
അടുത്ത സീസണിൽ രോഹിത് ഈ ടീമിലെത്തണം; വസീം അക്രം

ലഖ്നൗ നായകന്റെ ഇന്നിം​ഗ്സ് മത്സരത്തിലുടനീളം ടീമിനെ ബാധിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനെ സാധിച്ചുള്ളു. മറുപടി പറഞ്ഞ സൺറൈസേഴ്സ് 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com