അങ്ങ് ഇതിഹാസമാണ്; രോഹിത് ശർമ്മയോട് ഓട്ടോഗ്രാഫ് വാങ്ങി റൊമാരിയോ ഷെപ്പേര്‍ഡ്

സീസണിൽ രോഹിത് ശർമ്മയുടെ പ്രകടനം അത്ര മികച്ചതല്ല.
അങ്ങ് ഇതിഹാസമാണ്; രോഹിത് ശർമ്മയോട് ഓട്ടോഗ്രാഫ് വാങ്ങി റൊമാരിയോ ഷെപ്പേര്‍ഡ്
Updated on

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ പൂർത്തിയാകുകയാണ്. സീസണിൽ പ്ലേ ഓഫ് യോഗ്യത നേടാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. അതിനിടെ ടീം ​ഗ്യാലറിയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രോഹിത് ശർമ്മയോട് വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡ് ഓട്ടോ​ഗ്രാഫ് ചോദിക്കുന്നു.

മുംബൈയുടെ സഹതാരം കൂടിയായ ഷെപ്പേര്‍ഡിന്റെ ആഗ്രഹത്തിന് രോഹിത് എതിര് നിന്നില്ല. ഷെപ്പേർഡ് കൊണ്ടുവന്ന ബാറ്റിൽ രോഹിത് ഒപ്പുവെച്ചു. ലഖ്നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിന് മുമ്പായാണ് സംഭവം. രോഹിത് ശർമ്മയ്ക്ക് സമീപമായി പീയൂഷ് ചൗളയെയും കാണാം.

അങ്ങ് ഇതിഹാസമാണ്; രോഹിത് ശർമ്മയോട് ഓട്ടോഗ്രാഫ് വാങ്ങി റൊമാരിയോ ഷെപ്പേര്‍ഡ്
അയാൾ മുംബൈയുടെ അടുത്ത ക്യാപ്റ്റനാകണം; വ്യക്തമാക്കി അനില്‍ കുംബ്ലെ

സീസണിൽ രോഹിത് ശർമ്മയുടെ പ്രകടനം അത്ര മികച്ചതല്ല. മുംബൈയ്ക്കായി ഒരു സെഞ്ച്വറി നേടിയതൊഴിച്ചാൽ എടുത്ത് പറയാവുന്ന പ്രകടനങ്ങൾ താരത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ല. ഐപിഎല്ലിലെ മോശം ഫോം ട്വന്റി 20 ലോകകപ്പിൽ രോഹിതിൽ പ്രതിഫലിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com