ഇംപാക്ട് പ്ലെയർ നിയമം ടീം ബാലൻസ് നഷ്ടപ്പെടുത്തുന്നു; വിരാട് കോഹ്‌ലി

എല്ലാ ടീമിലും ജസ്പ്രീത് ബുംറയും റാഷിദ് ഖാനും ഉണ്ടാവില്ലെന്നും കോഹ്‌ലി
ഇംപാക്ട് പ്ലെയർ നിയമം ടീം ബാലൻസ് നഷ്ടപ്പെടുത്തുന്നു; വിരാട് കോഹ്‌ലി
Updated on

ബെം​ഗളൂരു: രോഹിത് ശർമ്മയ്ക്ക് പിന്നാലെ ഇംപാക്ട് പ്ലെയർ നിയമത്തെ എതിർത്ത് വിരാട് കോഹ്‌ലിയും. ഇംപാക്ട് പ്ലെയർ നിയമം ടീമിന്റെ ബാലൻസ് നഷ്ടപ്പെടുത്തുന്നുവെന്നാണ് കോഹ്‌ലിയുടെ ആരോപണം. ഐപിഎല്ലിന്റെ കഴിഞ്ഞ സീസൺ മുതലാണ് ഒരു താരത്തെ സബ്സ്റ്റ്യൂട്ട് ആയി ഇറക്കി തുടങ്ങിയത്. നിയമം പരീക്ഷണം മാത്രമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. എന്നാൽ ക്രിക്കറ്റിൽ സബ്‌സിസ്റ്റ്യൂട്ട്‌ വേണ്ടെന്ന അഭിപ്രായത്തിലാണ് താരങ്ങൾ.

താൻ രോഹിത് ശർമ്മയെ പിന്തുണയ്ക്കുന്നു. എന്റർടൈൻമെന്റ് നോക്കുമ്പോൾ ടീം ബാലൻസ് നഷ്ടമാകും. തനിക്ക് മാത്രമല്ല ഇത്തരമൊരു അഭിപ്രായമുള്ളത്. ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ആരാധകനല്ലെന്ന് രോഹിത് പറഞ്ഞിരുന്നു. ഓൾ റൗണ്ടർമാരുടെ അവസരങ്ങൾ നഷ്ടമാക്കുന്ന നിയമമാണിതെന്നാണ് രോഹിത് ശർമ്മയുടെ അഭിപ്രായമെന്നും കോഹ്‌ലി പറഞ്ഞു.

ഇംപാക്ട് പ്ലെയർ നിയമം ടീം ബാലൻസ് നഷ്ടപ്പെടുത്തുന്നു; വിരാട് കോഹ്‌ലി
ഐപിഎല്ലിൽ വീണ്ടും റൺഔട്ട് വിവാദം; ഇത്തവണ ഇരയായി ഡു പ്ലെസി

സീസണിലെ റൺഒഴുക്കിലും കോഹ്‌ലി പ്രതികരിച്ചു. ബൗളർമാർക്ക് എന്താണ് തോന്നുതെന്ന് തനിക്ക് മനസിലാകില്ല. കാരണം താൻ സിക്സും ഫോറും പോകുന്നതിന്റെ വേദന അനുഭവിച്ചിട്ടില്ല. എല്ലാ ടീമിലും ജസ്പ്രീത് ബുംറയും റാഷിദ് ഖാനും ഉണ്ടാവില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com