ധോണിയും ഞാനും വീണ്ടും ഇറങ്ങുകയാണ്, ഒരുപക്ഷേ അവസാനമായി; മത്സരത്തിന് തൊട്ടുമുമ്പ് വികാരാധീനനായി കോഹ്ലി

'ധോണിക്കും എനിക്കും കുറച്ച് നല്ല ഓര്‍മ്മകളുണ്ട്'
ധോണിയും ഞാനും വീണ്ടും ഇറങ്ങുകയാണ്, ഒരുപക്ഷേ അവസാനമായി; മത്സരത്തിന് തൊട്ടുമുമ്പ് വികാരാധീനനായി കോഹ്ലി
Updated on

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും നിര്‍ണായക മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നു എന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ എം എസ് ധോണിയും വിരാട് കോഹ്ലിയും മുഖാമുഖം പോരാടാനിറങ്ങുമെന്നതും മത്സരത്തിന്റെ ആവേശം കൂട്ടുന്നു. ഇപ്പോള്‍ ഇതിഹാസ താരം ധോണിയ്‌ക്കെതിരെ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിരാട് കോഹ്‌ലി.

'ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തിലും ധോണി കളിക്കാനിറങ്ങുക എന്നത് തന്നെ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഞാനും അദ്ദേഹവും വീണ്ടും കളിക്കുകയാണ്. ഒരുപക്ഷേ അവസാനമായി. നമുക്ക് അറിയില്ല', ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ധോണിയും ഞാനും വീണ്ടും ഇറങ്ങുകയാണ്, ഒരുപക്ഷേ അവസാനമായി; മത്സരത്തിന് തൊട്ടുമുമ്പ് വികാരാധീനനായി കോഹ്ലി
ചിന്നസ്വാമിയില്‍ ഇന്ന് 'പെരിയ പോര്'; പ്ലേ ഓഫിലേക്കെത്താന്‍ തലയും കിംഗും നേർക്കുനേർ

'ധോണിക്കും എനിക്കും കുറച്ച് നല്ല ഓര്‍മ്മകളുണ്ട്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ നല്ല കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്', കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com