ഇനിയെന്താണ് പരിപാടി? ബൗച്ചറിന് മറുപടി നൽകി രോഹിത് ശർമ്മ

രോഹിതിന്റെ വിധി അയാള്‍ തീരുമാനിക്കുമെന്നും മാര്‍ക് ബൗച്ചര്‍
ഇനിയെന്താണ് പരിപാടി? ബൗച്ചറിന് മറുപടി നൽകി രോഹിത് ശർമ്മ
Updated on

മുംബൈ: ഐപിഎല്‍ അടുത്ത സീസണില്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സില്‍ തുടരുമോയെന്നാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക് ബൗച്ചര്‍. രോഹിതിന്റെ കാര്യം അയാള്‍ തീരുമാനിക്കുമെന്നാണ് മാര്‍ക് ബൗച്ചറുടെ പ്രതികരണം.

അടുത്ത കൊല്ലം സംഭവിക്കാന്‍ പോകുന്നതെന്തെന്ന് അറിയില്ല. കഴിഞ്ഞ ദിവസം രോഹിതുമായി സംസാരിച്ചിരുന്നു. ഇനിയെന്താണ് പദ്ധതികളെന്ന് ചോദിച്ചു. ട്വന്റി 20 ലോകകപ്പാണ് തന്റെ മുന്നിലുള്ളതെന്നും രോഹിത് പറഞ്ഞതായി മാര്‍ക് ബൗച്ചര്‍ വ്യക്തമാക്കി.

ഇനിയെന്താണ് പരിപാടി? ബൗച്ചറിന് മറുപടി നൽകി രോഹിത് ശർമ്മ
പ്രിയ ഹിറ്റ്മാൻ, നമ്മുക്ക് വീണ്ടും കാണാം; അടുത്ത സീസണിൽ രോഹിത് എവിടേയ്‌ക്കെന്ന്‌ ആരാധകർ

സീസണില്‍ രണ്ട് പകുതിയിലും രോഹിത് മുംബൈയ്ക്കായി കളിച്ചു. മികച്ച തുടക്കമാണ് രോഹിതിന് ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സെഞ്ച്വറി ഏറെ നന്നായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രോഹിത് കുറച്ച് മോശം പ്രകടനമാണ് നടത്തിയത്. ഇതാണ് ട്വന്റി 20 ക്രിക്കറ്റെന്നും മുംബൈ പരിശീലകന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com