റൺറൈസിൽ ഹൈദരാബാദ്; പഞ്ചാബിനെ നാല് വിക്കറ്റിന് വീഴ്ത്തി

ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി അർഷ്ദീപ് സിം​ഗ് ഞെട്ടിച്ചു.
റൺറൈസിൽ ഹൈദരാബാദ്; പഞ്ചാബിനെ നാല് വിക്കറ്റിന് വീഴ്ത്തി
Updated on

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിം​ഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിം​ഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി.

ഒരൊറ്റ വിദേശ താരവുമായാണ് പഞ്ചാബ് കിം​ഗ്സ് കളത്തിലിറങ്ങിയത്. ബാറ്റിം​ഗിന് അനുകൂലമായ പിച്ചിൽ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചു. ഓപ്പണറായി ഇറങ്ങി 44 പന്തില്‍ 71 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിംഗാണ് ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ അഥര്‍വ ടൈഡെ 27 പന്തില്‍ 46 റൺസും അടിച്ചെടുത്തു. ആദ്യ വിക്കറ്റിൽ ഒമ്പത് ഓവറിൽ 97 റൺസാണ് പഞ്ചാബ് താരങ്ങൾ അടിച്ചുകൂട്ടിയത്. മധ്യനിരയിൽ റില്ലി റൂസോ 24 പന്തിൽ 49, ജിതേഷ് ശര്‍മ്മ15 പന്തില്‍ പുറത്താകാതെ 32 എന്നിങ്ങനെ സ്കോർ ചെയ്തു.

റൺറൈസിൽ ഹൈദരാബാദ്; പഞ്ചാബിനെ നാല് വിക്കറ്റിന് വീഴ്ത്തി
ധോണിയുടെ ഭാവി ബിസിസിഐയുടെ കയ്യില്‍; അമ്പാട്ടി റായിഡു

മറുപടി ബാറ്റിം​ഗിൽ ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി അർഷ്ദീപ് സിം​ഗ് ഞെട്ടിച്ചു. എങ്കിലും രാഹുൽ ത്രിപാഠിയും അഭിഷേക് ശർമ്മയും ഹൈദരാബാദിനെ കരകയറ്റി. പിന്നീട് വന്നവരെല്ലാം മികച്ച സംഭാവന നൽകിയതോടെ ഹൈദരാബാദ് വലിയ നഷ്ടങ്ങളില്ലാതെ ലക്ഷ്യത്തിലെത്തി. അഭിഷേക് ശർമ്മ 66, രാഹുൽ ത്രിപാഠി 33, നിതീഷ് കുമാർ റെഡ്ഡി 37, ഹെൻറിച്ച് ക്ലാസൻ 42 എന്നിങ്ങനെയാണ് സൺറൈസേഴ്സ് താരങ്ങളുടെ സംഭാവനകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com