സെലക്ടറുടെ കാലില്‍ തൊട്ടില്ല, എന്നെ ടീമില്‍ എടുത്തില്ല; ഗൗതം ഗംഭീര്‍

ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനവും 37 ട്വന്റി 20യും ​ഗംഭീർ കളിച്ചിട്ടുണ്ട്.
സെലക്ടറുടെ കാലില്‍ തൊട്ടില്ല, എന്നെ ടീമില്‍ എടുത്തില്ല; ഗൗതം ഗംഭീര്‍
Updated on

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം ഗൗതം ഗംഭീറിന്റെ പ്രസ്താവനകള്‍ പലതും വിവാദങ്ങളായിട്ടുണ്ട്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ ഗംഭീര്‍ മടികാണിക്കാറുമില്ല. രവിചന്ദ്രന്‍ അശ്വിന്റെ യുടൂബ് ചാനലിനോട് സംസാരിക്കുമ്പോള്‍ അത്തരം ഒരു പ്രസ്താവനയാണ് ഇന്ത്യൻ മുൻ താരം പറയുന്നത്.

താൻ ചെറുപ്പത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ഉണ്ടായ സംഭവമാണ്. തനിക്ക് അന്ന് 12 അല്ലെങ്കിൽ 13 വയസ് ഉണ്ടാവും. സെലക്ടറുടെ കാൽ തൊട്ട് വണങ്ങിയില്ല എന്ന കാരണത്താൽ തനിക്ക് അണ്ടർ 14 ടൂർണമെന്റിന് സെലക്ഷൻ കിട്ടിയില്ല. അന്ന് താൻ തീരുമാനിച്ചു. ഒരിക്കലും ആരുടെയും കാൽ തൊടുകയില്ല. തന്റെ കാലിൽ ആരും തൊടാൻ അനുവദിക്കുകയില്ലെന്നും ​ഗംഭീർ വ്യക്തമാക്കി.

സെലക്ടറുടെ കാലില്‍ തൊട്ടില്ല, എന്നെ ടീമില്‍ എടുത്തില്ല; ഗൗതം ഗംഭീര്‍
എനിക്ക് എക്‌സിനേക്കാള്‍ ഇഷ്ടം ഇന്‍സ്റ്റാഗ്രാം; എം എസ് ധോണി

ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനവും 37 ട്വന്റി 20യും ​ഗംഭീർ കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 9,000ത്തിലധികം റൺസും താരം നേടിയിട്ടുണ്ട്. 12 വർഷം നീണ്ട കരിയറിൽ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും താരം ഭാ​ഗമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com