ഐപിഎല്‍ നേരത്തെ ആക്കണമായിരുന്നു; മൈക്കല്‍ വോണ്‍

'മെയ് 19നെങ്കിലും ഐപിഎല്‍ അവസാനിക്കുമെന്നാണ് കരുതിയത്.'
ഐപിഎല്‍ നേരത്തെ ആക്കണമായിരുന്നു; മൈക്കല്‍ വോണ്‍
Updated on

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ണായക ഘട്ടത്തിലെത്തിയപ്പോഴാണ് ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരങ്ങള്‍ രംഗത്തുവന്നു. എന്നാല്‍ ഇംഗ്ലീഷ് താരങ്ങളെ പിന്തുണച്ച് മുന്‍ താരം മൈക്കല്‍ വോണ്‍ രംഗത്തെത്തി.

താരങ്ങള്‍ മടങ്ങിയത് ദേശീയ ടീമിന് വേണ്ടി കളിക്കാനാണ്. അത് നല്ല തീരുമാനമാണ്. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് മോശം പ്രകടനമാണ് പുറത്തെടുത്തത്. ട്വന്റി 20 ലോകകപ്പിന് മുമ്പായി മികച്ച തയ്യാറെടുപ്പുകള്‍ നടത്തണം. അതിനുള്ള ഒത്തുചേരലാണ് ഇംഗ്ലണ്ട് താരങ്ങള്‍ നടത്തുന്നതെന്ന് വോണ്‍ പ്രതികരിച്ചു.

ഐപിഎല്‍ നേരത്തെ ആക്കണമായിരുന്നു; മൈക്കല്‍ വോണ്‍
'അവസരത്തിനായി 16 വര്‍ഷം കാത്തിരുന്നു'; വികാരഭരിതനായി ആര്‍സിബി താരം

ഐപിഎല്‍ മത്സരക്രമങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് ഒരുപാട് വൈകിയാണ്. മെയ് 19നെങ്കിലും ഐപിഎല്‍ അവസാനിക്കുമെന്നാണ് കരുതിയത്. അതിന് അനുസരിച്ചാണ് ഇംഗ്ലണ്ട് ടീമിന്റെ മത്സരക്രമങ്ങള്‍ നിശ്ചയിച്ചത്. ദേശീയ ടീമിന്റെ മത്സരങ്ങളില്‍ നിന്ന് താരങ്ങള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും വോണ്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com