ഫൈനലിലേക്ക് ഒരു ജയം ദൂരം; കൊൽക്കത്തയ്‌ക്കെതിരെ ടോസ് നേടി ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു

ലീ​ഗ് റൗ​ണ്ടി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈഡേ​ഴ്സും സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദു​മാ​ണ് നേ​രി​ട്ട് ഫൈ​ന​ൽ തേ​ടി ഇന്ന് ഏ​റ്റു​മു​ട്ടു​ന്ന​ത്
ഫൈനലിലേക്ക് ഒരു ജയം ദൂരം; കൊൽക്കത്തയ്‌ക്കെതിരെ 
ടോസ് നേടി ഹൈദരാബാദ് 
ബാറ്റിംഗ് തിരഞ്ഞെടുത്തു
Updated on

അ​ഹ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സൺ റൈസേഴ്സ് ഹൈദരബാദ്. ലീ​ഗ് റൗ​ണ്ടി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദു​മാ​ണ് നേ​രി​ട്ട് ഫൈ​ന​ൽ തേ​ടി ഇന്ന് ഏ​റ്റു​മു​ട്ടു​ന്ന​ത്. ജ​യി​ക്കു​ന്ന​വ​ർ​ക്ക് മേ​യ് 26ന് ​ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​ക്ക് ടി​ക്ക​റ്റെ​ടു​ക്കാം. തോ​ൽ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി​യു​ണ്ട്. നാ​ള​ത്തെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്-​റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര വി​ജ​യി​ക​ളെ വെ​ള്ളി​യാ​ഴ്ച​ത്തെ ര​ണ്ടാം ക്വാ​ളി​ഫ‍യ​റി​ൽ നേ​രി​ടാം. ഒ​ന്നും ര​ണ്ടും ക്വാ​ളി​ഫ​യ​റി​ലെ വി​ജ​യി​ക​ളാ​ണ് ഫൈ​ന​ലി​ൽ ക​ളി​ക്കു​ക.

14 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​ത് ജ​യ​വും മൂ​ന്ന് തോ​ൽ​വി​യു​മാ​യി 20 പോ​യ​ന്റ് നേ​ടി​യാ​ണ് ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും പ്ലേ ​ഓ​ഫി​ൽ ക​ട​ന്ന​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ മ​ഴ​യെ​ടു​ത്തു. ക്ലാ​സ് ഓ​പ​ണ​ർ ഫി​ൽ സാ​ൾ​ട്ട് ദേ​ശീ​യ ടീം ​ഡ്യൂ​ട്ടി​ക്കാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത് കൊ​ൽ​ക്ക​ത്ത​യു​ടെ ബാ​റ്റി​ങ് ക​രു​ത്തി​നെ ബാ​ധി​ക്കും. സു​നി​ൽ ന​രെ​യ്ന് ഓ​പ​ണി​ങ് പ​ങ്കാ​ളി​യാ​യി റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ് എ​ത്തി​നാ​ണ് സാ​ധ്യ​ത. രാ​ജ​സ്ഥാ​നെ റ​ൺ​റേ​റ്റി​ൽ മ​റി​ക​ട​ന്നാ​ണ് 17 പോ​യ​ന്റു​ള്ള ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ​ത്. ഉ​യ​ർ​ന്ന സ്കോ​ർ റെ​ക്കോ​ഡു​ക​ൾ പ​ല​ത​വ​ണ തി​രു​ത്തി​യ ബാ​റ്റി​ങ് മികവാണ് കരുത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com