മൊമന്റം എന്തെന്ന് ബാറ്റിനും പന്തിനും അറിയില്ല; ആർസിബി തോൽവിയിൽ ​ഗംഭീർ

'ഒന്നാം നമ്പർ ടീമും 10-ാം നമ്പർ ടീമും തമ്മിൽ വലിയ വ്യത്യാസമുണ്ട്.'
മൊമന്റം എന്തെന്ന് ബാറ്റിനും പന്തിനും അറിയില്ല; ആർസിബി തോൽവിയിൽ ​ഗംഭീർ
Updated on

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗ് എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടു. തുടർച്ചയായ ആറ് മത്സരങ്ങളിലെ വിജയത്തിന് ശേഷമാണ് ​റോയൽ ചലഞ്ചേഴ്സിന്റെ തോൽവി. ഐപിഎല്ലിൽ കിരീടത്തിനായുള്ള ബെം​ഗളൂരുവിന്റെ കാത്തിരിപ്പ് തുടരുകയാണ്. പിന്നാലെ ആർസിബി തോൽവിയിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗൗതം ​ഗംഭീർ.

താൻ ക്യാപ്റ്റനായിരുന്നപ്പോൾ മൊമന്റം എന്ന വാക്ക് ഒരുപാട് തവണ ഉപയോ​ഗിച്ചിരുന്നു. തുടർച്ചയായ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം നൽകുമെന്നത് ശരിയാണ്. എന്നാൽ ആ ദിവസം ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ടീമാണ് വിജയിക്കുക. കാരണം ബാറ്റിനും പന്തിനും മൊമന്റം എന്താണെന്ന് അറിയില്ലെന്നും ​ഗംഭീർ പറഞ്ഞു.

മൊമന്റം എന്തെന്ന് ബാറ്റിനും പന്തിനും അറിയില്ല; ആർസിബി തോൽവിയിൽ ​ഗംഭീർ
സമ്മര്‍ദ്ദവും പൊളിറ്റിക്‌സും...; ഇന്ത്യന്‍ പരിശീലകനാകാൻ ഇല്ലെന്ന് ജസ്റ്റിന്‍ ലാംഗര്‍

ഒന്നാം നമ്പർ ടീമും 10-ാം നമ്പർ ടീമും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അഞ്ച് മത്സരങ്ങളുടെ ഒരു പരമ്പരയിൽ 10-ാം നമ്പർ ടീം ഒന്നാം നമ്പർ ടീമിനെ തോൽപ്പിച്ചാൽ അത് വലിയ കാര്യമല്ല. പക്ഷേ ഐപിഎൽ ക്രിക്കറ്റിലെ ഏറ്റവും പ്രയാസമേറിയ ലീ​ഗാണ്. ട്വന്റി 20 ലോകകപ്പിന് തുല്യമാണ് ഐപിഎൽ. ഒരോ മത്സരത്തിനും തുല്യ പ്രാധാന്യമാണുള്ളതെന്നും ​ഗൗതം ​ഗംഭീർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com