അപ്രതീക്ഷിതവും നിരാശാജനകവുമായ തോല്‍വി; ഗൗരവമായി കാണുമെന്ന് ഷാക്കിബ് അല്‍ ഹസന്‍

രണ്ടാം മത്സരത്തില്‍ ആറ് റണ്‍സിന് പരാജയപ്പെട്ടതോടെയാണ് അമേരിക്കയ്ക്കെതിരായ പരമ്പര ബംഗ്ലാദേശ് കൈവിട്ടത്
അപ്രതീക്ഷിതവും നിരാശാജനകവുമായ തോല്‍വി; ഗൗരവമായി കാണുമെന്ന് ഷാക്കിബ് അല്‍ ഹസന്‍
Updated on

ടെക്‌സാസ്: അമേരിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ പരാജയം അപ്രതീക്ഷിതവും നിരാശാജനകവുമായിരുന്നുവെന്ന് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ ആറ് റണ്‍സിന് പരാജയപ്പെട്ടതോടെയാണ് അമേരിക്കയ്ക്കെതിരായ പരമ്പര കൈവിട്ടത്. ഇപ്പോള്‍ ബംഗ്ലാദേശിന്റെ പരാജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാക്കിബ് അല്‍ ഹസന്‍.

'തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന പരാജയമാണ്. ഇത് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും വിജയിച്ച അമേരിക്കന്‍ ടീമിന് ക്രെഡിറ്റ് നല്‍കിയേ മതിയാവൂ', ഷാക്കിബ് പറഞ്ഞു.

'ഞങ്ങള്‍ രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുമെന്ന് ആരും കരുതിക്കാണില്ല. ടീമെന്ന നിലയില്‍ തോല്‍ക്കുന്ന ഏതൊരു മത്സരവും നിരാശയാണ്. ഒരു മത്സരവും പരാജയപ്പെടാന്‍ സ്വാഭാവികമായും നമ്മള്‍ ആഗ്രഹിക്കില്ല. കളിക്കാന്‍ ആഗ്രഹിച്ച രീതിയില്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ സാധിച്ചില്ല. ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ ഈ പരാജയം ഞങ്ങളെ ഉണര്‍ത്തിയിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com