'സഞ്ജു ആ ചെയ്തത് മണ്ടത്തരം'; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

മത്സരത്തിന്റെ ഫലം തന്നെ മാറ്റി മറിക്കപ്പെട്ട തീരുമാനമെന്ന് ഓസ്ട്രേലിയൻ മുൻ താരം
'സഞ്ജു ആ ചെയ്തത് മണ്ടത്തരം'; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍
Updated on

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് പുറത്തായിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ബാറ്റര്‍മാര്‍ നടത്തിയ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഒരു തീരുമാനം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുകയാണ്. ധ്രുവ് ജുറേലിനും രവിചന്ദ്രന്‍ അശ്വിനും ശേഷം ഷിമ്രോണ്‍ ഹെറ്റ്മയറിനെ ഇറക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

സഞ്ജുവിന്റെ തീരുമാനം അതിശയപ്പെടുത്തിയെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഇടം കയ്യന്‍ സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഒരു ഇടം കയ്യന്‍ ബാറ്റര്‍ ക്രീസിലെത്തുന്നത് ഗുണം ചെയ്യുമായിരുന്നു. ഹെറ്റ്മയര്‍ ഒരു വെടിക്കെട്ട് ബാറ്ററെന്നതും സഞ്ജു പരിഗണിക്കണമെന്ന് സേവാഗ് പ്രതികരിച്ചു.

'സഞ്ജു ആ ചെയ്തത് മണ്ടത്തരം'; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍
ഞാന്‍ വരാം, പക്ഷേ...; ഇന്ത്യന്‍ കോച്ചാകുന്നതില്‍ എ ബി ഡിവില്ലിയേഴ്‌സ്

സമാന വിമര്‍ശനമാണ് ടോം മൂഡിയും ഉന്നയിച്ചത്. ഹൈദരാബാദ് രണ്ട് ഇടം കയ്യന്‍ സ്പിന്നര്‍മാരെ തുടര്‍ച്ചയായി പന്തേല്‍പ്പിച്ചു. ആ സമയത്ത് ഹെറ്റ്മയര്‍ നേരത്തെ ഇറങ്ങണമായിരുന്നു. എങ്കില്‍ മത്സരത്തിന്റെ ഫലം തന്നെ മാറ്റിമറിക്കാന്‍ താരത്തിന് കഴിഞ്ഞേനെയെന്ന് ടോം മൂഡി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com