ധോണിയുടെ ജഴ്സി ധരിച്ചാണ് 50,000ത്തില്‍ 48,000 പേരും എത്തിയത്; വിശ്വസിക്കാനായില്ലെന്ന് ലഖ്‌നൗ കോച്ച്

'ധോണിക്കുള്ള ആരാധകപിന്തുണയെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. ഇത് അസാധാരണമായ കാര്യമാണ്'
ധോണിയുടെ ജഴ്സി ധരിച്ചാണ് 50,000ത്തില്‍ 48,000 പേരും എത്തിയത്; വിശ്വസിക്കാനായില്ലെന്ന് ലഖ്‌നൗ കോച്ച്
Updated on

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ് എം എസ് ധോണി. ഇപ്പോള്‍ ധോണിയുടെ ആരാധക പിന്തുണയെക്കുറിച്ച് തുറന്നുപറയുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കോച്ചും ഓസ്‌ട്രേലിയന്‍ ഇതിഹാസവുമായ ജസ്റ്റിന്‍ ലാംഗര്‍. ധോണിക്കുള്ള ആരാധകപിന്തുണ അവിശ്വസനീയവും അസാധാരണവുമാണെന്നാണ് ലാംഗര്‍ പറയുന്നത്.

'ധോണിക്കുള്ള ആരാധകപിന്തുണയെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. ഇത് അസാധാരണമായ കാര്യമാണ്. സിഎസ്‌കെ ലഖ്‌നൗവിലേക്ക് കളിക്കാന്‍ വന്നപ്പോള്‍ എനിക്കത് ബോധ്യപ്പെട്ടു. ഞങ്ങളുടെ ഏകാന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഏകദേശം 50,000 ആണ്. അവിടെയെത്തിയ 48,000 പേരും എം എസ് ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് എത്തിയത്', ലാംഗര്‍ പറഞ്ഞു.

ധോണിയുടെ ജഴ്സി ധരിച്ചാണ് 50,000ത്തില്‍ 48,000 പേരും എത്തിയത്; വിശ്വസിക്കാനായില്ലെന്ന് ലഖ്‌നൗ കോച്ച്
സഞ്ജുവിന് കരിയറില്‍ സ്ഥിരതയില്ലാത്തതിന്‍റെ കാരണം ഇപ്പോള്‍ മനസ്സിലായില്ലേ?; തുറന്നടിച്ച് ഗാവസ്‌കര്‍

'എനിക്കത് വിശ്വസിക്കാനേ പറ്റിയില്ല. അതിന് ശേഷം സിഎസ്‌കെയെ നേരിടാന്‍ ഞങ്ങള്‍ ചെന്നൈയിലേക്ക് ചെന്നു. അവിടെ 98 ശതമാനമല്ല, 100 ശതമാനവും ധോണിയുടെ ആരാധകരായിരുന്നു. ഇന്ത്യയില്‍ ധോണിക്കുള്ള ആരാധന അവിശ്വസനീയമാണ്', ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com