സൺറൈസേഴ്സിന്റെ കരുത്തും ദൗർബല്യവും അറിയാം; പാറ്റ് കമ്മിൻസ്

അഭിഷേക് ശർമ്മയുടെ ബൗളിം​ഗ് അതിശയപ്പെടുത്തിയെന്നും സൺറൈസേഴ്സ് നായകൻ
സൺറൈസേഴ്സിന്റെ കരുത്തും ദൗർബല്യവും അറിയാം; പാറ്റ് കമ്മിൻസ്
Updated on

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ഫൈനലിൽ കടന്നിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. നിർണായകമായ രണ്ടാം ക്വാളിഫയറിൽ 36 റൺസിനായിരുന്നു ഹൈദരാബാദിന്റെ വിജയം. പിന്നാലെ ഐപിഎൽ കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് പാറ്റ് കമ്മിൻസ് നായകനായ ടീം. ഇക്കാര്യം വ്യക്തമാക്കുകയാണ് സൺറൈസേഴ്സ് നായകൻ.

സീസണിലുടനീളം സൺറൈസേഴ്സ് താരങ്ങൾ മികച്ച പ്രകടനം നടത്തി. ടീമിലെ അന്തരീക്ഷം മികച്ചതാണ്. താരങ്ങൾക്കും അപ്പുറം സൺറൈസേഴ്സ് അധികൃതർ ഉൾപ്പടെ ടീമിനൊപ്പം നിൽക്കുന്നു. ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. സൺറൈസേഴ്സ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്ന് കമ്മിൻസ് പ്രതികരിച്ചു.

സൺറൈസേഴ്സിന്റെ കരുത്തും ദൗർബല്യവും അറിയാം; പാറ്റ് കമ്മിൻസ്
ബാറ്റിം​ഗ് തകർച്ച ഉണ്ടാകുമ്പോൾ എന്നെ ക്രീസിലേക്ക് അയക്കും; ഷഹബാസ് അഹമ്മദ്

ഞങ്ങളുടെ ബാറ്റിം​ഗ് നിര ശക്തമാണ്. ഒപ്പം ഭുവി, നടരാജൻ, ഉനദ്കട്ട് തുടങ്ങിയവരുടെ പ്രകടനത്തെ മോശമായി കാണാൻ സാധിക്കില്ല. ഇവർ തന്റെ ജോലി ഭാരം കുറച്ചുതരുന്നു. 170 റൺസ് പ്രതിരോധിക്കുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ വിക്കറ്റുകൾ വീണപ്പോൾ വിജയിക്കാൻ കഴിയുമെന്ന് മനസിലാക്കി. അഭിഷേക് ശർമ്മയുടെ ബൗളിം​ഗ് അതിശയപ്പെടുത്തിയെന്നും പാറ്റ് കമ്മിൻസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com