ഹൈദരാബാദിന്റെ സ്പിന്നിനെ നേരിടാൻ രാജസ്ഥാന് ആളുണ്ടായില്ല; സഞ്ജു സാംസൺ

'തന്റെ ടീം നന്നായി പന്തെറിഞ്ഞു.'
ഹൈദരാബാദിന്റെ സ്പിന്നിനെ നേരിടാൻ രാജസ്ഥാന് ആളുണ്ടായില്ല; സഞ്ജു സാംസൺ
Updated on

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനോട് 36 റൺസിന് പരാജയപ്പെട്ടാണ് രാജസ്ഥാൻ പുറത്തായത്. പിന്നാലെ തോൽവിയിൽ പ്രതികരണവുമായി ടീം നായകൻ സഞ്ജു സാംസൺ രം​ഗത്തെത്തി. വലിയൊരു മത്സരത്തിൽ രാജസ്ഥാൻ കളിച്ച രീതിയിൽ അഭിമാനമുണ്ടെന്നാണ് സഞ്ജുവിന്റെ പ്രതികരണം.

തന്റെ ടീം നന്നായി പന്തെറിഞ്ഞു. എന്നാൽ ഹൈദരാബാദ് സ്പിന്നർമാർക്കെതിരെ ബാറ്റ് ചെയ്യാൻ കഴിയുന്ന മികച്ച താരങ്ങൾ ടീമിൽ ഉണ്ടായില്ല. അതുകൊണ്ടാണ് മത്സരം പരാജയപ്പെട്ടത്. രണ്ടാം ഇന്നിം​ഗ്സിൽ മഞ്ഞുവീഴ്ച ഉണ്ടാകുമോയെന്ന് ഊഹിക്കാൻ കഴിയുമായിരുന്നില്ല. പിച്ചിന്റെ സ്വഭാവം മാറി. വിക്കറ്റിൽ ടേണിം​ഗ് ഉണ്ടായത് ഹൈദരാബാദ് നന്നായി ഉപയോ​ഗിച്ചുവെന്നും സഞ്ജു പറഞ്ഞു.

സന്ദീപ് ശർമ്മ നന്നായി പന്തെറിഞ്ഞു. താരലേലത്തിൽ ആർക്കും വേണ്ടാതിരുന്ന താരം പിന്നീട് പകരക്കാരനായി എത്തുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ സന്ദീപിന്റെ ബൗളിം​ഗ് പരിശോധിക്കൂ. ബുംറയ്ക്ക് ശേഷമുള്ള അടുത്ത താരം സന്ദീപാകും. മികച്ച ഒരുപിടി താരങ്ങളെ കണ്ടെത്താനും രാജസ്ഥാന് കഴിഞ്ഞു. റിയാൻ പരാ​​ഗും ധ്രുവ് ജുറേലും രാജസ്ഥാന്റെ മാത്രം താരങ്ങളല്ല. അവരൊക്കെയും ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരങ്ങളാവുമെന്നും സഞ്ജു വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com