അവര്‍ ഐപിഎല്ലിലെ അറിയപ്പെടാത്ത ഹീറോസ്; പുരസ്‌കാര തുക പ്രഖ്യാപിച്ച് ജയ് ഷാ

17-ാം പതിപ്പിന് സമാപനമായതിന് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറിയുടെ പ്രഖ്യാപനം.
അവര്‍ ഐപിഎല്ലിലെ അറിയപ്പെടാത്ത ഹീറോസ്; പുരസ്‌കാര തുക പ്രഖ്യാപിച്ച് ജയ് ഷാ
Updated on

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അറിയപ്പെടാത്ത ഹീറോസിനെ അഭിനന്ദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎല്ലിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും പിച്ച് ക്യൂറേറ്റര്‍മാര്‍ക്കും ജയ് ഷാ പുരസ്‌കാരവും പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിന് സമാപനമായതിന് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറിയുടെ പ്രഖ്യാപനം.

ഐപിഎല്‍ ട്വന്റി 20 ടൂര്‍ണമെന്റ് വലിയ വിജയത്തിന് കാരണമായതില്‍ പിച്ച് ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും വലിയ പങ്കുണ്ട്. അവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മികച്ച ഗ്രൗണ്ടുകള്‍ ഒരുക്കി. കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടായപ്പോഴും ഗ്രൗണ്ട് സ്റ്റാഫുകള്‍ ജോലി ചെയ്തു. ഈ വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി ഐപിഎല്ലിന്റെ സ്ഥിരം 10 വേദികളില്‍ ജോലി ചെയ്ത ഓരോത്തര്‍ക്കും 25 ലക്ഷം രൂപ പ്രതിഫലം നല്‍കുന്നു. മറ്റ് മൂന്ന് വേദികളില്‍ ജോലി ചെയ്ത ഓരോത്തര്‍ക്കും 10 ലക്ഷം രൂപയും പ്രതിഫലം നല്‍കുമെന്നും ജയ് ഷാ വ്യക്തമാക്കി.

അവര്‍ ഐപിഎല്ലിലെ അറിയപ്പെടാത്ത ഹീറോസ്; പുരസ്‌കാര തുക പ്രഖ്യാപിച്ച് ജയ് ഷാ
നിങ്ങൾ എന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടോ? ചോദ്യവുമായി കാവ്യ മാരൻ

ഐപിഎല്‍ വിജയികളെയും അഭിനന്ദിച്ച് ജയ് ഷാ രംഗത്തെത്തി. ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ശ്രേയസ് അയ്യരിന്റെ നായകമികവ് ടീമിനെ നന്നായി നയിച്ചു. സീസണ്‍ വിജയകരമാക്കിയ ഓരോ ആരാധകര്‍ക്കും നന്ദിയെന്നും ജയ് ഷാ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com