കളിക്കാന്‍ ആളില്ല; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പ്രതിസന്ധി

സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളവരെ കളത്തിലിറക്കേണ്ട അവസ്ഥയില്‍ ഓസ്‌ട്രേലിയ
കളിക്കാന്‍ ആളില്ല; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പ്രതിസന്ധി
Updated on

സിഡ്‌നി: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ പ്രതിസന്ധി. മെയ് 29നും 31നും നടക്കുന്ന പരിശീലന മത്സരം കളിക്കാന്‍ ടീമില്‍ ആളില്ലെന്നതാണ് പ്രധാന കാരണം. ഐപിഎല്ലിന് ശേഷം ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോണിസ് എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. പിന്നാലെ ടീമിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് തന്നെ രംഗത്തെത്തി.

പരിശീലന മത്സരത്തിന് കളിക്കാന്‍ താരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്. എങ്കിലും ഇത് ഒരു പരിശീലന മത്സരം മാത്രമാണ്. കളിക്കാന്‍ കഴിയുന്ന താരങ്ങളുമായി കളത്തിലിറങ്ങും. മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമെന്നും മിച്ചല്‍ മാര്‍ഷ് പ്രതികരിച്ചു.

കളിക്കാന്‍ ആളില്ല; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പ്രതിസന്ധി
സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഭഗവാൻ കൃഷ്ണൻ ഉണ്ട്: ഗൗതം ​ഗംഭീർ

എല്ലാ താരങ്ങളും കളത്തിലിറങ്ങാന്‍ മാനസികമായും ശാരീരകമായും തയ്യാറായിരിക്കണം. ഐപിഎല്‍ കളിച്ചവര്‍ ക്ഷീണിതരാണെന്ന് അറിയാം. അവര്‍ രണ്ട് ദിവസം കുടുംബത്തോടൊപ്പം കഴിയട്ടെ. അതിന് ശേഷം മടങ്ങിവരുന്നതാണ് നല്ലതെന്ന് മാര്‍ഷ് വ്യക്തമാക്കി.

കളിക്കാന്‍ ആളില്ല; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പ്രതിസന്ധി
വിശ്രമം വേണം; വിരമിക്കൽ സൂചന നൽകി മിച്ചൽ സ്റ്റാർക്ക്

ഐസിസി നിയമപ്രകാരം പരിശീലന മത്സരങ്ങള്‍ കളിക്കുന്നവര്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ അംഗങ്ങളായിരിക്കണം. അതിനാല്‍ ജെയ്ക്ക് ഫ്രേസര്‍ മക്ഗര്‍ഗിനുള്‍പ്പടെ കളത്തിലിറങ്ങാന്‍ കഴിയില്ല. ഇതോടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ള മുന്‍ താരങ്ങളെ സബ്സ്റ്റിറ്റിയൂട്ടായി കളത്തില്‍ ഇറക്കേണ്ട അവസ്ഥയിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്. ആന്‍ഡ്രു മക്‌ഡൊണാള്‍ഡ്, ബ്രാഡ് ഹോഡ്ജ്, ജോര്‍ജ് ബെയ്‌ലി, ആന്ദ്രെ ബോറോവെക് തുടങ്ങിയവരാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com