വിശ്രമം വേണം; വിരമിക്കൽ സൂചന നൽകി മിച്ചൽ സ്റ്റാർക്ക്

'ഐപിഎല്ലിന്റെ ഈ സീസൺ താൻ‌ ശരിക്കും ആസ്വദിച്ചു.'
വിശ്രമം വേണം; വിരമിക്കൽ സൂചന നൽകി മിച്ചൽ സ്റ്റാർക്ക്
Updated on

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായിരിക്കുകയാണ്. പിന്നാലെ ടീമിലെ ഓസ്ട്രേലിയൻ സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് വിരമിക്കൽ സൂചന നൽകി രം​ഗത്തെത്തി. കഴിഞ്ഞ ഒമ്പത് വർഷമായി താൻ ഓസ്ട്രേലിയൻ ക്രിക്കറ്റിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇപ്പോൾ തന്റെ ശരീരത്തിന് അൽപ്പം വിശ്രമം ആവശ്യമുള്ള സമയമാണ്. തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു.

സമയം മുന്നോട്ടു പോകുന്നു. താൻ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അടുത്ത ഏകദിന ലോകകപ്പിന് ഇനി ഒരുപാട് സമയമുണ്ട്. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വന്നേക്കാം. ചിലപ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തേക്കില്ല. ഒരു ഫോർമാറ്റിൽ നിന്ന് പിന്മാറിയാൽ ട്വന്റി 20 ലീ​ഗുകളിൽ തനിക്ക് അവസരം ലഭിക്കുമെന്നും സ്റ്റാർക്ക് പ്രതികരിച്ചു.

വിശ്രമം വേണം; വിരമിക്കൽ സൂചന നൽകി മിച്ചൽ സ്റ്റാർക്ക്
സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഭഗവാൻ കൃഷ്ണൻ ഉണ്ട്: ഗൗതം ​ഗംഭീർ

ഐപിഎല്ലിന്റെ ഈ സീസൺ താൻ‌ ശരിക്കും ആസ്വദിച്ചു. ട്വന്റി 20 ലോകകപ്പിന് മുമ്പായുള്ള തയ്യാറെടുപ്പായി ഐപിഎൽ. മികച്ച താരങ്ങളുള്ള വലിയ ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗ്. ഈ ടൂർണമെന്റിന് ശേഷം ഒരുപാട് താരങ്ങൾ ട്വന്റി 20 ലോകകപ്പിൽ ​ഗംഭീര പ്രകടനം പുറത്തെടുക്കുമെന്നും സ്റ്റാർക്ക് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com